ദമ്മാം : കോവിഡ് 19 നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അറേബ്യൻ സോഷ്യൽ ഫോറം ലേബർ ക്യാമ്പിൽ മാസ്‌ക്കുകളും, സാനിറ്റൈസറുകളും, കയ്യുറകളും, ഹാൻഡ് വാഷുകളും വിതരണം ചെയ്തു.
/sathyam/media/post_attachments/y7gvyeVjXZJihRYwVXYY.jpg)
വിവിധ മേഖലകളിൽ നിന്നുള്ള തൊഴിലാളികളുടെ സുരക്ഷ കൂടുതൽ ഉറപ്പു വരുത്തുന്നതിനും, ക്യാമ്പിൽ കൂടുതൽ സമയം അവർ തമ്മിൽ ഇടപഴകാനും സാധ്യത കൂടുതൽ ഉള്ളത് കൊണ്ടാണ് ലേബർ ക്യാമ്പിൽ കോവിഡ് പ്രതിരോധ സാധനങ്ങൾ വിതരണം ചെയ്തതെന്ന് അറേബ്യൻ സോഷ്യൽ ഫോറം പ്രസിഡന്റ് അസ്‌ലം ഫറോക്, ജനറൽ സെക്രട്ടറി ഷിബിലി ആലിക്കൽ, എന്നിവർ പറഞ്ഞു.
തൊഴിലാളികൾക്ക് കോവിഡ് 19 പ്രതിരോധിക്കാൻ ഉള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
എംബസി വളണ്ടിയർ മഞ്ജു, മണിക്കുട്ടൻ, ജലീൽ, റസാക് ബാവു എന്നിവർ വിതരണ പ്രവർത്ത നത്തിന് നേത്രത്വം നൽകി.
ഇത്തരം പ്രവർത്തനങ്ങൾ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ തേടി കൂടുതൽ ക്യാമ്പുക ളിൽ പ്രതിരോധ സാമഗ്രികൾ എത്തിക്കു മെന്നും അറേബ്യൻ സോഷ്യൽ ഫോറം ഭാരവാഹികൾ അറിയിച്ചു.