എം.എസ്.എസ് എംപവർമെന്‍റ് കമ്മിറ്റി ജൂലായ് 18 ന് മാസ്റ്ററിങ് യുവര്‍ റസ്യൂം എന്ന വിഷയത്തിൽ സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

എം.എസ്.എസ് *(MODEL SERVICE SOCIETY DUBAI) എംപവർമെന്റ് കമ്മിറ്റി *ജൂലായ് 18 ശനിയാഴ്ച രാവിലെ 10 മണിക്ക്" MASTERING YOUR RESUME" എന്ന വിഷയത്തിൽ ഒരു സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. തൊഴിൽ മേഖലയിൽ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന ഈ സമയത്ത് ഫലപ്രദവും ബോധ്യപ്പെടുത്തുന്നതുമായ ഒരു CV ഉണ്ടാക്കുന്നത് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്.

Advertisment

publive-image

CV എന്നുള്ളത് മറ്റുള്ളവർക്ക് നമ്മളെ കുറിച്ച് അറിയാൻ വേണ്ടി ഉള്ളതാണ്. അത് കൊണ്ട് തന്നെ അതിന്റെ ഉള്ളടക്കം വളരെ ശ്രദ്ധയോടെ രൂപപ്പെടുത്തേണ്ടതുണ്ട്. ഓരോരുത്തരുടെയും വിദ്യാഭ്യാസ യോഗ്യതകളും തൊഴിലിലെ അനുഭവസമ്പത്തുകളും മറ്റ് സ്കില്ലുകളും അച്ചീവ്മെന്റ്കളുമെല്ലാം ഏറ്റവും ബോധ്യപ്പെടുത്തുന്ന രീതിയിൽ അവതരിപ്പിക്കുന്നിടത്താണ് ഒരു CV ഏറ്റവും ആകർഷണീയമാവുന്നത്.

പുതിയതായി ജോലി അന്വേഷിക്കുന്നവർക്കും, പരിചയ സമ്പത്ത് ഉള്ളവർക്കും ഏറെ ഉപകാരപ്രമാവുന്ന ഈ സൗജന്യ പരിശീലനം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ സുഹൃത്തുക്കൾക്കും മറ്റ് പരിചയത്തിൽ ഉള്ളവർക്കും ഈ സൗജന്യ  വെബിനാറിനെകുറിച്ച് പറഞ്ഞു കൊടുക്കുകയും ചെയ്യുക.

റജിസ്റ്റർ ചെയ്യുവാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു
Link is http://mssgulf.org/cdp/

Advertisment