റിയാദ് : മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ഏഴാം വാർഷിക ആഘോഷ പരിപാടികൾ 26/04/2019 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് റിയാദിലെ എക്സിറ്റ് 16 ലെ മാസ്റ്റേഴ്സ് ഗ്രൗണ്ടിൽ വച്ച് നടന്നു. ഉബൈദ് എടവണ്ണ പരിപാടി ഉദ്ഘാടനം ചെയ്തു. ലൈജു മണിമല മുഖ്യഅതിഥിയായിരുന്നു. ടീം മാനേജർ ഷാബിൻ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒ ഐ സി സി ഇടുക്കി ജില്ലാ പ്രസിഡന്റ് അബ്ദുൾ സലാം ഇടുക്കി ആശംസകൾ അർപ്പിച്ചു.
/sathyam/media/post_attachments/0kgqWchNoimzKBODMLrx.jpg)
സെക്രട്ടറി അമീർ മൈക്ക വാർഷിക റിപ്പോർട്ടും ടീം ട്രഷറർ ദിമീഷ്.എം.വി വാർഷിക സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. അടുത്ത വർഷത്തേക്കുള്ള ടീമിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തുടർന്ന് ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് മടങ്ങുന്ന ടീമംഗം വിജയൻ പൂടംകല്ലിന് യാത്ര അയപ്പ് നൽകിഅദ്ദേഹത്തിന് ഉബൈദ് എടവണ്ണ മെമെന്റോയും ലൈജു മണിമല ഉപഹാരവും നൽകി.
തുടര്‍ന്ന് ടീമിന് വേണ്ടി ഗ്രൗണ്ടിലും പുറത്തും മികച്ച പ്രകടനം കാഴ്ച വച്ച ടീം അംഗ ങ്ങളെ ആദരിച്ചു. ടീമിലെ മുഴുവൻ അംഗങ്ങൾക്കും മെഡലുകളും സർട്ടിഫിക്ക റ്റുകളും വിതരണം ചെയ്തു. ചടങ്ങിൽ ടീം ക്യാപ്റ്റൻ അബ്ദുൽകരീം സ്വാഗതവും പി. ആർ. ഒ ജോർജ്.കെ.ടി നന്ദിയും പറഞ്ഞു. ടീം ഭാരവാഹികളായ മൂസ ഷരീഫ്, പ്രമീഷ്, ബിനു, അരുൺ കൊടുങ്ങല്ലൂർ, സജാദ്, അമീർ ഹുസൈൻ, സുബൈർ,അർഷാദ്, സതീഷ്, ഡാനിഷ് അബ്ദുൾറഹ്മാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us