'ഉലകം ചുറ്റി' ബോസിന്റെ ഫോട്ടോ എടുത്താല്‍ 26 ലക്ഷം രൂപ ശമ്പളം

New Update

ലോകം ചുറ്റി ഫോട്ടോ എടുത്താല്‍ പ്രതിമാസം 26 ലക്ഷം രൂപ ശമ്പളം. ഓസ്ട്രേലിയന്‍ കോടീശ്വരനായ മാത്യു ലെപ്രേ ആണ് ജോലി വാഗ്ദാനം നല്‍കിയിരിക്കുന്നത്.

Advertisment

publive-image

ഓസ്ട്രേലിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇകൊമേഴ്‌സ് സ്ഥാപനമായ 'വാരിയര്‍ അക്കാദമി'യുടെ സ്ഥാപകനാണ് മാത്യു ലെപ്രേ. എന്നാല്‍ ജോലിക്ക് കുറച്ച് നിബന്ധനകള്‍ ഉണ്ടെന്ന് മാത്രം.

മാത്യു ലെപ്രേയുടെ പേഴ്സണല്‍ ഫോട്ടോഗ്രാഫര്‍ ആയാണ് നിയമനം. ലെപ്രെയുടെ കൂടെ ലോകം ചുറ്റി ഫോട്ടോ പകര്‍ത്തണം. പാസ്പോര്‍ട്ടും ഫോട്ടോഗ്രഫിയിലുള്ള മികച്ച കഴിവും അഭികാമ്യം. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലാണ് പ്രധാനമായും യാത്ര ചെയ്യേണ്ടിവരിക. ദിവസമോ സമയമോ നോക്കാതെ എപ്പോള്‍ വേണമെങ്കിലും ജോലി ചെയ്യാന്‍ റെഡിയാവണം എന്ന് മാത്രം.

യാത്ര, താമസ, ഭക്ഷണച്ചെലവുകളെല്ലാം മുതലാളിയുടെ വക. ബോസിന്റെ ഫോട്ടോ പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ അപ്ലോഡ് ചെയ്യേണ്ടതും ഫോട്ടോഗ്രാഫറുടെ പണിയാണ്. അഭിമുഖത്തിന് ശേഷമാവും തെരഞ്ഞെടുപ്പ്.

photo lepray
Advertisment