മാത്യു എം. കോവൂരിന്‍റെ നിര്യാണത്തില്‍ ഡാളസ് കേരള അസോസിയേഷന്‍ അനുശോചിച്ചു

New Update

ഡാളസ്: ഡാളസ് കേരള അസോസിയേഷന്‍, ഇന്ത്യാ കള്‍ച്ചറല്‍ ആന്റ് എഡ്യൂക്കേഷന്‍ അംഗമായ മാത്യു എം. കോവൂരിന്റെ നിര്യാണത്തില്‍ കേരള അസോസിയേഷന്‍ അനുശോചിച്ചു.കേരളത്തിലെ തൃശൂര്‍ കോവൂര്‍ കുടുംബാംഗമായ മാത്യു, തൃശൂരിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മുംബൈ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദം കരസ്ഥമാക്കി.

Advertisment

publive-image

നിരവധി വര്‍ഷം ദുബായില്‍ സേവനം അനുഷ്ഠിച്ചു. 1976 ലാണ് ഭാര്യാസമ്മേതം അമേരിക്കയിലെ സ്റ്റാറ്റന്‍ ഐലന്റില്‍ എത്തിയത്. നാലുവര്‍ഷത്തിനുശേഷം ടെക്‌സസിലെ ഡാളസില്‍ സ്ഥിരതാമസമാക്കിയ മാത്യു 21 വര്‍ഷം യുണൈറ്റഡ് സ്റ്റേറ്റ്‌സ് പോസ്റ്റല്‍ സര്‍വീസ് ജീവനക്കാരനായിരുന്നു.

മാത്യു കോവൂരിന്റെ സംസ്‌ക്കാര ശുശ്രൂഷ ജനുവരി 30 ശനിയാഴ്ച 12.30 മുതല്‍ 2.30 വരെ കരോള്‍ട്ടണ്‍ സെന്റ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബൈറ്റ് സിറിയക്ക് കത്തീഡ്രലില്‍ വച്ചു നടത്തും. തുടര്‍ന്ന് സണ്ണിവെയ്ല്‍ ന്യുഹോപ് സെമിത്തേരിയില്‍ സംസ്‌ക്കാരം.

കേരള അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചിരുന്ന മാത്യുവിന്റെ നിര്യാണം വലിയ നഷ്ടമാണെന്ന് സെക്രട്ടറി പ്രദീപ് നാഗനൂലിന്റെ അനുശോചന സന്ദേശത്തില്‍ പറയുന്നു.

mathew m kovoor
Advertisment