കലയന്താനി അടപ്പൂര് എ.യു മാത്യു-മേരി മാത്യു ദമ്പതികളുടെ എൺപതാം വിവാഹം വാർഷികം നാടിന് കൗതുകമായി ‌

ന്യൂസ് ബ്യൂറോ, കോട്ടയം
Sunday, February 14, 2021

തൊടുപുഴ: വെള്ളിയാമറ്റം പഞ്ചായത്തിലെ കലയന്താനി സെന്റ് മേരീസ് ഇടവകയിലെ ഏറ്റവും മുതിർന്ന ദമ്പതികളായ അടപ്പൂര് എ.യു മാത്യു,മേരി എന്നിവരുടെ എൺപതാം വിവാഹം വാർഷികം ലോകം പ്രണയ ദിനം ആയി ആഘോഷിക്കുന്ന വാലൻറ്റൈൻസ് ഡേ യിൽ തങ്ങളുടെ മക്കളോടും മരുമക്കളോടും കൊച്ചുമക്കളോടും ഒപ്പം ആഘോഷിക്കാൻ കഴിഞ്ഞത് ഇരട്ടിമധുരമായി.

എൺപതാം വിവാഹവാർഷികം ആഘോഷിക്കുന്ന ദമ്പതികൾ മാടിന് അപൂർവതയാണ്. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതെ തന്നെ ഇതിന് കഴിയുക എന്നുള്ളത് വലിയ ഭാഗ്യവും ഈശ്വരാനുഗ്രഹവും ആയി ഈ ദമ്പതികൾ കരുതുകയാണ്. ഒമ്പത് മക്കളാണ് ഇവർക്കുള്ളത് . രണ്ടുപേർ മരിച്ചു പോയി. മക്കളും മരുമക്കളും കൊച്ചുമക്കളുമായി അമ്പതിൽ പരം വരുന്ന കുടുംബാംഗങ്ങളുടെ ഒത്തുചേരലിന് വിവാഹവാർഷികം വേദിയായി.

കോവിഡ് മഹാമാരിയുടെ വെല്ലുവിളിക്കിടയിലും വല്യപ്പച്ചനെയും വല്യമ്മച്ചിയേയും കാണുവാനും അപൂർവമായി ലഭിക്കുന്ന ഈ സന്തോഷ വേളയിൽ പങ്കെടുക്കുവാനും കഴിഞ്ഞത് ഭാഗ്യമായി മക്കളും കൊച്ചു മക്കളും പങ്കുവയ്ക്കുകയാണ്.

കേരള കോൺഗ്രസ് എം തൊടുപുഴ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ആയ അബ്രഹാം അടപ്പൂര് ആണ് നിലവിൽ മൂത്ത മകൻ.ഏറ്റവും ഇളയ മകൾ സന്യസ്തയാണ്. സി.ബെറ്റ്സി അടപ്പൂര് (എഫ്.സി.സി കോൺഗ്രിഗേഷൻ കൗൺസിലർ.ആലുവ) ഇവരെ കൂടാതെ ജോർജ് അടപ്പൂര്,(കലയന്താനി) ജോസ് (വിമുക്ത ഭടൻ) മാത്യു (സെയിൽസ് ടാക്സ് ഓഫീസർ അടിമാലി) ത്രേസ്യാമ്മ കുളപ്പുറത്ത് (ഉപ്പുതോട്)മേരി കുന്നത്ത് (ഏഴല്ലൂർ) എന്നിവരാണ് മറ്റ് മക്കൾ.ആരക്കുഴയിൽ നിന്നും കൃഷിയ്ക്കായി 99വർഷം മുൻപ് തൊടുപുഴ കലയന്താനിയിൽ കുടിയേറിയതാണ് മാത്യുവിന്റെ പിതാവായ ഉലഹന്നാനും കുടുംബവും ഭാര്യമേരിചേടത്തി കലയന്താനി ഓണാട്ട് കുടുംബാംഗമാണ്.

×