മട്ടന്നൂര്‍ പോലീസിന്റെയും സൈബര്‍ സെല്ലിന്റെയും ഇടപെടല്‍; അക്കൗണ്ട് മാറി അയച്ച യുവാവിന്റെ എഴുപതിനായിരം രൂപ തിരികെ ലഭിച്ചു

New Update

publive-image
കൈയ്യടിക്കാം കണ്ണൂര്‍ മട്ടന്നൂരിലെ പോലീസുകാര്‍ക്ക്. അക്കൗണ്ട് മാറി അയച്ച പണം തിരികെ ലഭിക്കാന്‍ അഹോരാത്രം പരിശ്രമിച്ചതിന് ഫലം കണ്ടു. മട്ടന്നൂര്‍ സ്വദേശിയായാ യുവാവാണ് തന്റെ ഫെഡറല്‍ ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് എഴുപതിനായിരത്തോളം തുക മറ്റൊരാള്‍ക്ക് അയച്ചത്. എന്നാല്‍ അവസാനത്തെ രണ്ടക്ക നമ്പര്‍ തെറ്റിപ്പോയത് കാരണം പണം കൊല്‍ക്കത്തയിലെ ഒരു കമ്പനിയുടെ അക്കൗണ്ടിലേക്ക് പോകുകയായിരുന്നു.

Advertisment

തുടര്‍ന്നാണ് യുവാവ് ബാങ്കിന്റെ മടന്നൂര്‍ ബ്രാഞ്ചിലും പോലീസ് സ്റ്റേഷനിലും പരാതി സമര്‍പ്പിച്ചത്. മട്ടന്നൂര്‍ സി ഐയുടെ നിര്‍ദേശത്തില്‍ പോലീസും സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥരും അന്വേഷിച്ചപ്പോള്‍ പണം കൊല്‍ക്കത്തയിലുള്ള ഒരു കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിപ്പെട്ടതായി കണ്ടെത്തി. പിന്നീട് പോലീസും സൈബര്‍ സെല്ലും പ്രസ്തുത കമ്പനിയെ ബന്ധപ്പെടുകയും അബദ്ധം പറ്റി അയച്ചു പോയ തുക തിരികെ ആവശ്യപ്പെടുകയുമായിരുന്നു. അതോടെ കമ്പനി പണം തിരികെ അയക്കുകയായിരുന്നു.

ഈ സംഭവത്തില്‍ മടന്നൂര്‍ പോലീസിനെയും സൈബര്‍ സെല്ലിനെയും അഭിനന്ദിച്ചേ മതിയാകൂ. ഏതൊരു സാധാരണക്കാരനും പറ്റാവുന്ന അബദ്ധമാണിത്. പലപ്പോഴും അക്കൗണ്ട് നമ്പറിലെ അക്കങ്ങള്‍ നമുക്ക് തെറ്റാറുണ്ട്. അങ്ങിനെയുള്ളവര്‍ക്ക് ഒരു പാഠമാണ് യുവാവിന്റെ ഈ സംഭവം. പലപ്പോഴും പലരും ഇങ്ങനെ അക്കൗണ്ട് മാറി അയക്കുന്ന തുകകള്‍ തിരികെ ലഭിക്കാറില്ല. എന്നാല്‍ പ്രസ്തുത കമ്പനി സത്യസന്ധരായതിനാലാണ് പണം തിരികെ ലഭിച്ചതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

Advertisment