കാറിന്റെ സണ്‍ റൂഫ് തകർന്നു: മുബൈ മെട്രോയുടെഅനാസ്ഥയ്ക്കെതിരെ സിനിമാതാരത്തിന്‍റെ പരാതി

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: മുബൈ മെട്രോയുടെഅനാസ്ഥയ്ക്കെതിരെ സിനിമാതാരത്തിന്‍റെ  പരാതി. ബോളിവുഡ് നടി മൗനി റോയ് ആണ്  പരാതിയുമായി രംഗത്തെത്തിയത്.

Advertisment

publive-image

ജൂഹുവിലേക്ക് പോവുകയായിരുന്ന തന്‍റെ കാറിന്‍റെ മുകളിലേക്ക് മെട്രോയുടെ പണിനടക്കുന്ന സ്ഥലത്തുനിന്ന്  വലിയ പാറക്കല്ല് വന്നു വീണുവെന്നാണ് മൗനിയുടെ പരാതി.

സംഭവത്തിൽ കാറിന്റെ സണ്‍ റൂഫ് തകർന്നിട്ടുണ്ട്.തലനാരിഴയ്ക്കാണു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് എന്നും മൗനി ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.

മെട്രോ അധികൃതർ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നില്ല എന്നാണ് മൗനിയുടെ ആരോപണം. ഇന്‍സ്റ്റഗ്രാം പോസ്റ്റ് പിന്നീട് നടി നീക്കം ചെയ്തു.നടിയുടെ പരാതിയെ കുറിച്ചു മുംബൈ മെട്രോ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Advertisment