മാവേലിക്കര പ്രവാസി അസ്സോസിയേഷൻ കുവൈറ്റ് മാവേലിക്കര ഫെസ്റ്റ് 2020 “ ചില്ലാട്ടം” പ്രോഗ്രാമിന്റെ ഫ്ലയർ, റാഫിൾ കൂപ്പൺ എന്നിവ പ്രകാശനം ചെയ്തു

New Update

കുവൈറ്റ് : മാവേലിക്കര പ്രവാസി അസ്സോസിയേഷൻ കുവൈറ്റ് മാവേലിക്കര ഫെസ്റ്റ് 2020 “ ചില്ലാട്ടം” പ്രോഗ്രാമിന്റെ ഫ്ലയർ, റാഫിൾ കൂപ്പൺ എന്നിവ പ്രകാശനം ചെയ്തു അബ്ബാസിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി മനോജ് റോയ് കോട്ടയം ഡിസ്ട്രിക്ട് അസ്സോസിയേഷൻ മുൻ പ്രസിഡന്റ് സാം നാന്ദിയാട്ടിന് നൽകി പ്രകാശനം നിർവഹിച്ചു.

Advertisment

publive-image

പ്രസിഡന്റ് സക്കീർ പുത്തന്പാലത്തു അധ്യക്ഷത വഹിച്ചു, ചടങ്ങിൽ രക്ഷാധികാരി ഗീവര്ഗീസ് ചാക്കോ, വിജോ പി. തോമസ്, ജൂബി ചുനക്കര, വിഷ്ണു,പ്രമോദ്, എന്നിവർ സംസാരിച്ചു.

കുവൈറ്റിൽ ആദ്യമായി പ്രശസ്ത കവി സി എസ് രാജേഷും സംഘവും അവതരിപ്പിക്കുന്ന പോയറ്ററി ബാൻഡും കേരളത്തിലെ ഏറ്റവും വലിയ മത്സ്യ കന്യക ശില്പം കായംകുളത്തു നിർമിച്ച ജോൺസ് കൊല്ലകടവിന്റെ കലാ പ്രദർശനങ്ങളും, കുവൈറ്റിലെ കലാകാരന്മാരുടെ വൈവിധ്യങ്ങളായ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

mavelikkara kuwait chillattam
Advertisment