ഓണാഘോഷം ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിയന്ന മലയാളി അസോസിയേഷന്‍

author-image
ഷിജി ചീരംവേലില്‍
Updated On
New Update

publive-image

വിയന്ന : വിയന്ന  മലയാളി അസ്സോസിയേഷന്റെ നേതൃത്വത്തിൽ നാളെ   ഇരുപത്തി മൂന്നാമത്തെ ജില്ലയിലെ  ലീസിങ്ങേര്‍  പ്ലാട്ട്സില്‍ വച്ച് നടത്തപ്പെടുന്ന  സ്വാതന്ത്ര്യദിന ഓണാഘോഷത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി   അസ്സോസിയേഷൻ പ്രസിഡന്റ് രാജന്‍   കുറുന്തോട്ടിക്കല്‍ ആർട്സ്‌ ക്ലബ്‌ സെക്രട്ടറി ഷാജൻ ഇല്ലിമൂട്ടിൽ   എന്നിവര്‍    അറിയിച്ചു.

Advertisment

മനുഷ്യരെല്ലാം ഒരുമയോടെ ജീവിച്ചിരുന്ന ഒരു കാലത്തിന്റെ ഓർമ്മപ്പെടുത്തലുമായി വീണ്ടും ഒരു ഓണക്കാലം കൂടി വരവായി. മലയാളികൾ ഉള്ളിടത്തോളം ഏതു നാട്ടിലായാലും സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം വിളിച്ചോതുന്ന ഓണം ആഘോഷിക്കപ്പെടും എന്ന് തെളിയിക്കുകയാണ് വിയന്നയിലെ ഈ മലയാളി സമൂഹം

മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി മഹാബലി തമ്പുരാനെ വരവേൽക്കാൻ വിപുലമായ ആഘോഷ പരിപാടികളാണ് അസ്സോസിയേഷൻ ഒരുക്കിയിരിക്കുന്നത്. ഒപ്പം സ്വതന്ത്ര ഭാരതത്തിന്റെ 72 - മത് സ്വാതന്ത്ര്യ ദിനാഘോഷവും   നാളെ  നടക്കും .

publive-image

ജി. ബിജു അണിയിച്ചൊരുക്കുന്ന 'രാത്രി പകലിനോടു പറഞ്ഞത് ' എന്ന നാടകമാണ് ആഘോഷപരിപാടിയിലെ മുഖ്യ ആകർഷണം.

പാശ്ചാത്യ ക്ലാസ്സിക്കൽ നൃത്ത പരിപാടികളും, സംഗീത വിരുന്നും , ഇതോടൊപ്പം തമ്പോല നറുക്കെടുപ്പും നടത്തപ്പെടും. ഈ വര്ഷം  കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം  പ്രത്യേകം  കലാപരിപാടികളും സജ്ജീകരിച്ചിട്ടുണ്ട്.

Advertisment