എം ബി രാജേഷ് നാളെ സ്പീക്കര്‍ സ്ഥാനം രാജിവയ്കും. കേരള നിയമസഭയുടെ 23മത് സ്പീക്കറായിരുന്നു എം ബി രാജേഷ്. ചൊവ്വാഴ്ചയാണ് സത്യപ്രതിജ്ഞ. സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിച്ചതിനെ തുടര്‍ന്ന് സ്ഥാനമൊഴിയുന്ന എം വി ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്ന തദ്ദേശ- എക്‌സൈസ് വകുപ്പിന്‍െ ചുമതലയായിരിക്കും അദ്ദേഹത്തിന് നല്‍കുക. ചൊവ്വാഴ്ച രാവിലെ 11 നാണ് സത്യപ്രതിജ്ഞ.
ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് എം.ബി രാജേഷിനെ മന്ത്രിയാക്കാന്‍ തീരുമാനിച്ചത്. എം.ബി രാജേഷ് സ്പീക്കര്‍ സ്ഥാനം ഒഴിയുമ്പോള്‍ പകരം തലശ്ശേരി എംഎല്‍എ എ.എന്‍ ഷംസീറിനെ തല്‍സ്ഥാനത്ത് നിയോഗിക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു.
പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുമെന്ന് എം.ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. വളരെ പാരമ്പര്യമുള്ള ചരിത്രമുള്ള കേരള നിയമസഭയുടെ അധ്യക്ഷ സ്ഥാനത്ത് ഇരുന്നുകൊണ്ട്, ആ പാരമ്പര്യത്തോട് നീതിപുലര്‍ത്തുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് വിചാരിക്കുന്നതെന്നും എം.ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us