നീറ്റ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ആയിഷത്ത്‌ ഫർസാനക്ക്‌ എംഇസി കുവൈത്ത്‌ കമ്മിറ്റിയുടെ സ്നേഹാദരം

New Update

publive-image

തൃക്കരിപ്പൂർ: നാടിന്നഭിമാനമായി നാഷണൽ എലിജിബിളിറ്റി കം എൻട്രൻസ് (NEET) പരീക്ഷയിൽ മികച്ച വിജയം നേടിയ ആയിഷത്ത്‌ ഫർസാനയെ MEC (മുനവ്വിർ എഡ്യുക്കേഷണൽ കോപ്ലക്സ്‌) കുവൈത്ത്‌ കമ്മിറ്റി ആദരിച്ചു.

Advertisment

കേരളപ്പിറവി ദിനമായ നവംമ്പർ ഒന്നിന്‌ റാങ്ക്‌ ജേതാവിന്റെ വസതിയിൽ നടന്ന ഹ്രസ്വമായ ചടങ്ങില്‍ MEC കുവൈത്ത് വർക്കിംഗ്‌ പ്രസിഡന്റ്‌ ഏ.ജി. അബ്ദുള്ള മെമെന്റോയും, ഗിഫ്റ്റും കൈമാറി.

പ്രസ്തുത ചടങ്ങിൽ ഖജാഞ്ചി മുഹമ്മദ്‌ നബീൽ എം. അംഗങ്ങളായ ശിഹാബ്‌ എൻ. സുലൈമാൻ, അഷ്റഫ് വടക്കേ കൊവ്വൽ, ആയിഷത്ത്‌ ഫർസാനയുടെ പിതാവ്‌ വി.പി.പി. മുസ്തഫ തുടങ്ങിയവര്‍ സംബന്ധിച്ചു.

Advertisment