ദമ്മാം. :ദമ്മാമിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ദമ്മാം മീഡിയ ഫോറത്തിൻറെ പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ചെറിയാൻ കിടങ്ങന്നൂർ (മംഗളം), ജനറൽ സെക്രട്ടറി അഷ്‌റഫ് ആളത്ത് (മിഡി ലിസ്റ്റ് ചന്ദ്രിക ), ട്രഷറർ നൗഷാദ് ഇരിക്കൂർ (മീഡിയ വൺ)വൈ.പ്രസിഡണ്ട് സിറാജുദ്ധീൻ (തേജസ് )ജോ.സെക്രട്ടറി അനിൽ കുറിച്ചിമുട്ടം (ഏഷ്യാനെറ്റ് ന്യൂസ് )എന്നിവരെ തെരെഞ്ഞെടുത്തു .
/sathyam/media/post_attachments/1yjrcN36TqnJoxrpwliW.jpg)
ദമ്മാം മീഡിയ ഫോറത്തിൻറെ പുതിയ ഭാരവാഹികൾ : പ്രസിഡണ്ട് ചെറിയാൻ കിടങ്ങന്നൂർ (മംഗളം),ജനറൽ സെക്രട്ടറി അഷ്‌റഫ് ആളത്ത് (മിഡി ലിസ്റ്റ് ചന്ദ്രിക ), ട്രഷറർ നൗഷാദ് ഇരിക്കൂർ (മീഡിയ വൺ).
ദമ്മാം ഹോളി ഡെയ്‌സ് ഓഡിറ്റോറിയത്തിൽ ചേർന്ന ജനൽ ബോഡിയിൽ ഐക്യകണ്ഠമായിരുന്നു തെരഞ്ഞെടുപ്പ്.മുൻ പ്രസിഡണ്ട് എംഎം നഈം (കൈരളി )അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹബീബ് ഏലംകുളം (മലയാളം ന്യൂസ് )യോഗം ഉത്ഘാടനം ചെയ്തു.അഷ്‌റഫ് ആളത്ത് പ്രവർത്തന റിപ്പോർട്ടും അനിൽ കുറിച്ചിമുട്ടം സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
പി ടി അലവി (ജീവൻ ടിവി ),സാജിദ് ആറാട്ട് പുഴ (മാധ്യമം )മുജീബ് കളത്തിൽ (ജയ്ഹിന്ദ് ടിവി ),സുബൈർ ഉദിനൂർ (റ്റൊൻറി ഫോർ ടിവി )സുധീർ ആലുവ (ജയ്ഹിന്ദ് ടിവി )സംസാരിച്ചു. അഷ്‌റഫ് ആളത്ത് സ്വാഗതവും നൗഷാദ് ഇരിക്കൂർ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us