പത്താംമൈലില്‍ പതിയിരുന്ന അപകടക്കെണി തകര്‍ത്ത് സാംസ്കാരികവേദിപ്രവര്‍ത്തകര്‍. മീഡിയനിലെ കാട്ടുചെടികളെ ഇനി പേടിയ്ക്കേണ്ട

സുഭാഷ് ടി ആര്‍
Saturday, May 23, 2020

ഉദയംപേരൂര്‍. വൈയ്ക്കം-തൃപ്പൂണിത്തുറ റോഡില്‍ ഉദയംപേരൂര്‍ പത്താംമൈല്‍ വളവിലെ മീഡിയനിലെ കാട്ടുചെടികളും അരയാലും സാംസ്കാരികവേദി പ്രവര്‍ത്തകര്‍ വെട്ടിമാറ്റി. ഡ്രൈവര്‍മാരുടെ കാഴ്ചയെ മറച്ച് വളര്‍ന്ന് നിന്നിരുന്ന ഈ കാട്ടുചെടികൂട്ടം വെട്ടിമാറ്റാന്‍ പലതവണ അധികൃതരോട് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നങ്കിലും അവഗണിയ്ക്കുകയായിരുന്നു. അധികൃതരുടെ അനാസ്ഥയ്ക്കും ഉത്തരവാദിത്വമില്ലായ്മയ്ക്കും എതിരെ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

 

തുടര്‍ച്ചയായ ഒട്ടേറെ വാഹനാപകടങ്ങള്‍ ഈ മീഡിയനിലെ ചെടികള്‍ മൂലം സംഭവിയ്ക്കാറുണ്ടായിരുന്നത് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ടായിരുന്നു.

രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിയ്ക്കുന്നതിന്റെ ഭാഗമായി പ്രിയദര്‍ശിനി സാംസ്കാരികവേദിയുടെ പ്രവര്‍ത്തകര്‍ കാട്ടുചെടികള്‍ വെട്ടിമാറ്റുകയായിരുന്നു.

സാംസ്കാരികവേദി പ്രസിഡന്റ് ബാരിഷ് വിശ്വനാഥ്, ഗാന്ധിദര്‍ശന്‍ വേദി നിയോജകമണ്ഡലം പ്രസിഡന്റ് ടി.ആര്‍.രാജു,അജി ജോര്‍ജ്ജ്,എം.ടി.സുമേഷ് എന്നിവര്‍ ചെടികള്‍ വെട്ടിമാറ്റാന്‍ നേതൃത്വം നല്‍കി.

×