ഫരീദാബാദ് രൂപതയിൽ മെഡിക്കൽ അഡ്വൈസറി ടീം പ്രവർത്തിക്കുന്നു

New Update

publive-image

ഡല്‍ഹി:കോവിഡ് പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി ഫരീദാബാദ് രൂപതയുടെ നേത്യത്വത്തിൽ മെഡിക്കൽ അഡ്വൈസറി ടീം പ്രവർത്തനമാരംഭിച്ചു. വിവിധ ഡിപ്പാർട്ട്മെന്റുകളിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കൗൺസിലേഴ്സിന്റെയും സേവനം ലാഭ്യമാക്കിയിട്ടുണ്ട്.

Advertisment

രോഗികൾക്ക് നേരിട്ട് വിളിച്ച് ഉപദേശങ്ങൾ സ്വീകരിക്കുന്നതിന് അഞ്ച് ഡോക്ടർമാരുടെയും ഇരുപതോളം നഴ്ന്നു മാരുടെയും സേവനം ലഭ്യമാക്കയിട്ടുണ്ട്. ഡെൽഹിയിൽ മെഡിക്കൽ OPD കൾ ഭാഗികമായി മാത്രം പ്രവർത്തിക്കുന്നതിനാൽ കൊവിഡ് ഇതര രോഗികൾക്ക് തുടർ ചികിത്സക്കായി വിർച്ച്വൽ കൺസൾട്ടേഷൻ സൗകര്യം ബുക്കിംഗ് വഴിയായി ഒരുക്കിയിട്ടുണ്ട്.

മാനസിക സംഘർഷം ലഘുകരിക്കുന്നതിനും പ്രാർത്ഥന സഹായങ്ങൾക്കുമായി സൈക്കോളജിസ്റ്റുകളുടെ നേതൃത്വത്തിൽ എപ്പോഴും സേവനം ലഭിക്കുന്ന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

റവ. ഫാ. ജോസഫ് ഓടനാട്ടിന്റെ നേത്യത്വത്തിൽ ഫാ. ജോമി വാഴക്കാലായിൽ P Z തോമസ് തുടങ്ങിയവർ ഈ ഉദ്യമത്തിന് ക്രമീകരണങ്ങൾ ഒരുക്കുന്നു.

വിശദ വിവരങ്ങൾക്ക് 7012141192 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

delhi news
Advertisment