പ്രവാസികളുടെ സംഘടനയായ ഈസ്റ്റ് പേരാമ്പ്ര മഹല്ല് കൂട്ടായ്മ മെഡിക്കൽ ഉപകരണങ്ങൾ നാടിനു സമർപ്പിച്ചു

New Update

publive-image

ജിദ്ദ: ഈസ്റ്റ് പേരാമ്പ്രയിലെ പ്രവാസികളുടെ സംഘടനയായ ഈസ്റ്റ് പേരാമ്പ്ര മഹല്ല് കൂട്ടായ്മ മെഡിക്കൽ ഉപകരണങ്ങൾ നാടിന്നു സമർപ്പിച്ചു.

Advertisment

കൂട്ടായ്മ പ്രതിനിധികളായ സൂപ്പി സി കെ എം, ഇബ്രാഹിം പാലാട്ടക്കര, എൻ പി അബ്ദുൽ റഹ്മാൻ എന്നിവർ ചേർന്ന് ഉപകരണങ്ങൾ നുസ്രത്തുൽ ഇസ്‌ലാം സഭ മഹല്ല് ഭാരവാഹികൾക്ക് കൈമാറി.

ഓക്സിജൻ കോൺസെൻട്രേറ്റർ, പൾസ് ഓക്സി മീറ്റർ, സെമി ഫോൾഡർ കോട്ട്, വീൽ ചെയർ, വാക്കിങ് ഫ്രെയിം, ഫോൾഡിംഗ് മേട്രസ്സ്, വാട്ടർ ബെഡ്, എയർ ബെഡ്, മെഡിക്കൽ കൺസ്യൂമബുകൾ തുങ്ങിയവയാണ് കൈമാറിയത്.

കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പൂളക്കണ്ടി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.

പഞ്ചായത് വൈസ് പ്രെസിഡന്റ് അനൂപ് കുമാർ, വാർഡ് മെമ്പർ വി. ഗോപി, ഡോ. ദർശൻ കിടാവ് , ഹെൽത് ഇൻസ്പെക്ട്ടർ സുരേഷ്, മഹല്ല് ഖത്തീബ് ഹംസ ഫൈസി, കെ.കെ അബ്ദുൽ സലാം മാസ്റ്റർ, അജിത എന്നിവർ ആശംസകൾ നേർന്നു. സിദ്ധിഖ് അരീക്കൽ സ്വാഗതം പറഞ്ഞു.

soudi news
Advertisment