ഡോക്ടർമാർക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ: മെഡിക്കൽ ഫ്രറ്റേൺസ്‌ ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിക്കും

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, June 10, 2021

തിരുവനന്തപുരം: കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ഡോക്ടർമാർക്കെതിരെ വർധിച്ചുകൊണ്ടിരിക്കുന്ന അക്രമണങ്ങൾ മുൻനിർത്തി, അവക്കെതിരെ പ്രതിഷേധിച്ചുകൊണ്ടും പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയും മെഡിക്കൽ ഫ്രറ്റേൺസ് ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിക്കും.

ജൂൺ 10 മുതൽ 20 വരെ നടക്കുന്ന കാമ്പയിനിന്റെ ഭാഗമായി പ്ലക്കാർഡ്‌ പ്രതിഷേധം, ക്ലബ്‌ഹൗസ്‌ ടോക്ക്‌, പ്രതിഷേധ വീഡിയോകൾ, പ്രമുഖരുടെ ഐക്യദാർഢ്യ എഴുത്തുകൾ, ലീഗൽ ടോക്ക്‌, ഐക്യദാർഢ്യ പാട്ട്‌ എന്നിവ സംഘടിപ്പിക്കുമെന്ന് മെഡിക്കൽ ഫ്രറ്റേൺസ് സംസ്ഥാന കൺവീനർ നബീൽ അമീൻ അറിയിച്ചു.

ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തിൽ രൂപീകരിച്ച മെഡിക്കൽ വിദ്യാർത്ഥികളുടെ കൂട്ടായ്മ ആണ് മെഡിക്കൽ ഫ്രറ്റേൺസ്‌.

×