പ്രവർത്തനം ആരംഭിച്ചിട്ടും ആശയക്കുഴപ്പം തീരാതെ മെഡിസെപ്പ് പദ്ധതി

author-image
Charlie
New Update

publive-image

തിരുവനന്തപുരത്ത് ഉദ്ഘാടനം കഴിഞ്ഞ് പ്രവർത്തനം ആരംഭിച്ചിട്ടും ആശയക്കുഴപ്പം തീരാതെ മെഡിസെപ്പ് പദ്ധതി. മെഡിക്കൽ കോളേജുകളടക്കം പ്രധാന സർക്കാർ ആശുപത്രികളിൽ സംവിധാനം പൂർണ സജ്ജമാകാത്തതാണ് ആശയക്കുഴപ്പത്തിന്‍റെ അടിസ്ഥാനം പ്രശ്നപരിഹാരത്തിന് സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് പ്രതിപക്ഷ ജീവനക്കാരുടെ സംഘടനകൾ.

Advertisment

മെഡിസെപ്പ് നിർബന്ധമാക്കാതെ ഓപ്ഷനൽ ആക്കുക, എല്ലാവരിൽ നിന്നും പ്രീമിയം പിടിക്കുന്നതിന് പകരം മറ്റ് ഇൻഷുറൻസ് തെരഞ്ഞെടുത്തവരെ ഒഴിവാക്കുക, സർക്കാർ വിഹിതം ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഇതിനോടകം സംഘടനകൾ ഉയർത്തിക്കാട്ടിയിട്ടുണ്ട്. ജീവനക്കാർക്ക് താൽപര്യമുള്ള വമ്പൻ ആശുപത്രികൾ പലതും ഇപ്പോഴും എംപാനൽ ചെയ്യപ്പെടാത്തതും പ്രതിസന്ധിയ്ക്ക് കാരണമായി.

സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയാണ് 'മെഡിസെപ്പ്'. മെഡിസെപ്പിനായി വിന്യസിക്കേണ്ട ജീവനക്കാരുടെ കാര്യത്തിലും തടസ്സങ്ങളുണ്ട്.
നിലവിൽ ആരെയും പദ്ധതിയിൽ നിന്ന് ഒഴിവാക്കാന്‍ ആലോചിക്കുന്നില്ല. ബൃഹത്തായ ഇൻഷുറൻസ് പദ്ധതിയായതിനാൽ എങ്ങനെ മുന്നോട്ട് പോകണമെന്നതിൽ വ്യക്തമായ നിർദേശം കിട്ടാൻ കാത്തിരിക്കുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ്.

പദ്ധതി തുടങ്ങിയിട്ടും ഏഴായിരത്തോളം ജീവനക്കാരുടെയും 23,000 പെൻഷൻകാരുടെയും വെരിഫിക്കേഷൻ ഇതുവരെയും പൂർത്തിയായിട്ടില്ല. ജീവനക്കാരുടെ കാര്യത്തിൽ ബുദ്ധിമുട്ടുണ്ടെങ്കിലും ബാക്കിയുള്ളവരെ വെച്ച് മുന്നോട്ട് പോകുന്നുവെന്ന് ആശുപത്രി അറിയിക്കുന്നു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലും പൂർണസജ്ജമാകാൻ സമയമെടുക്കുമെന്നാണ് പറയുന്നത്. പദ്ധതി ഔദ്യോഗികമായ തുടങ്ങുന്ന ദിവസം മുതൽ ചികിത്സ ലഭിക്കണമെന്നിരിക്കെ ഇത് വൈകുന്നതിൽ പ്രതിപക്ഷ സംഘടകൾ പ്രതിഷേധത്തിലാണ്.

Advertisment