പെട്രോൾ ഡീസൽ വില വർദ്ധനവ് പിൻവലിക്കണം - കോൺഗ്രസ്

New Update

publive-image

മീനച്ചിൽ: വർദ്ധിപ്പിച്ച പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവ് അടിയന്തിരമായി പിൻവലിക്കണമെന്ന് ഡിസിസി ജനറല്‍ സെക്രറട്ടറി സജീവ് ഇളബ്രകോടം ആവശ്യപ്പെട്ടു. മീനച്ചിൽ മണ്ഡലം കമ്മറ്റി പൈക കെഎംഎസ് പമ്പിന് മുൻപിൽ നടത്തിയ കുത്തി ഇരുപ്പ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

മണ്ഡലം പ്രസിഡൻ്റ് ചെറിയാൻ കൊക്കോപ്പുഴ അദ്ധ്യക്ഷത വഹിച്ചു. രാജൻ കൊല്ലംപറമ്പിൽ, പ്രേംജിത്ത് ഏർത്തയിൽ, ജോഷി നെല്ലിക്കുന്നേൽ, പ്രദീപ് ചീരം കാവിൽ, ശ്യാം നടുവിലേടത്ത്, ശശി നെല്ലല, ഗോപൻ ഇല്ലിക്കതൊട്ടിയിൽ, അഡ്വ. യു റെജി തുരുത്തിയിൽ, പ്രഭാകരൻ പനംതോട്ടം, എം ജോസഫ് മുത്തുമല, ബിനു കൊല്ലംപറമ്പിൽ, രാജേഷ് മാനാംതടം, മാണിച്ചൻ മരുതുകുന്നേൽ, വി.ജി തോമസ് വരകിൽ, കെ.സി ജേക്കബ് കുന്നപ്പള്ളിൽ, ബിജു കുന്നത്തേട്ട്, എംജി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

pala news
Advertisment