ഒരു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച്‌ ബാലതാരം മീനാക്ഷി

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, January 14, 2021

കൊച്ചി: ഒരു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച്‌ ബാലതാരം മീനാക്ഷി. സിനിമ മേഖലയില്‍ വളരെ കുറഞ്ഞ കൂലിക്ക് ജോലി ചെയ്യുന്ന യുവാവിന്റെ കുഞ്ഞിന്റെ ചികിത്സയ്ക്കായാണ് താരം സഹായം അഭ്യര്‍ത്ഥിച്ചത്.

കുട്ടി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ്. ഫെയ്‌സ്ബുക്കിലൂടെയാണ് മീനാക്ഷി സഹായം അഭ്യര്‍ത്ഥിച്ചത്.

കുറിപ്പ്:

ഒന്ന് ശ്രദ്ധിക്കാമോ.. ഈ ചേട്ടന്റെ കയ്യിലിരിക്കുന്ന കുഞ്ഞ് ഇപ്പോള്‍ വളരെ ക്രിട്ടിക്കല്‍ സ്റ്റേജില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ് (പെട്ടെന്ന് പനി കൂടി തലച്ചോറിന് ബാധിച്ച്‌ ഒരു വശം തളര്‍ന്നു പോയിരിക്കുന്നു).. ഫിലിം ഫീല്‍ഡില്‍ വളരെ ചെറിയ രീതിയിലുള്ള ജോലി ചെയ്യുന്ന ഈ ചേട്ടന്റെ കുടുംബം സാമ്ബത്തികമായി വളരെ മോശം അവസ്ഥയിലുമാണ് … ഈ കുഞ്ഞിന് ചികിത്സയ്ക്ക് വേണ്ടി സാധിക്കുമെങ്കില്‍ ഒരു ചെറിയ സഹായം ചെയ്യാമോ…

മറ്റു വിവരങ്ങള്‍ താഴെ കൊടുക്കുന്നു –

കുഞ്ഞിന്റെ അമ്മയുടെ അക്കൗണ്ട് നമ്ബറും ഗൂഗിള്‍ പേ യും :

Account Details :
Name : Athira
Account Number: 55350100004307
IFSC : BARB0KOOKUL
Google Pay number : 7510270911

×