നടന്‍ ചേരനെതിരെ ലൈംഗിക ആരോപണവുമായി ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാര്‍ത്ഥി മീരാ മിഥുന്‍: ദുരുദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു; അനുവാദമില്ലാതെ തന്റെ അരയില്‍ ചുറ്റിപ്പിടിച്ചു

author-image
ഫിലിം ഡസ്ക്
Updated On
New Update

ചെന്നൈ: തമിഴ് നടവും സംവിധായകനുമായ ചേരനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചു നടി. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തമിഴ് പതിപ്പിലെ മത്സരാര്‍ത്ഥി മീര മിഥുനാണ് മറ്റൊരു മല്‍സരാര്‍ഥി കൂടിയായ ചേരനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

Advertisment

publive-image

ചേരന്‍ ദുരുദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണ് മീരയുടെ ആരോപണം. വില്ലേജ് റൗണ്ട് ടാസ്‌കിലാണ് സംഭവം. ചേരന്‍ അനുവാദമില്ലാതെ തന്റെ അരയില്‍ ചുറ്റിപ്പിടിച്ചെന്നാണ് മീര ആരോപിക്കുന്നത്.

അതേസമയം ബിഗ്‌ബോസിലെ മറ്റ് അംഗങ്ങള്‍ ചേരനെ പിന്തുണച്ചു. മാന്യമായ പെരുമാറ്റവും സ്വഭാവവുമുള്ള ചേരന്‍ അത്തരത്തില്‍ പെരുമാറില്ലെന്ന് അംഗങ്ങള്‍ പറഞ്ഞു. രണ്ടു പെണ്‍കുട്ടികളുടെ പിതാവായ ചേരന് ഒരു സ്ത്രീയോടും മോശമായി പെരുമാറാന്‍ കഴിയില്ല.അദ്ദേഹത്തോടൊപ്പം ജോലി ചെയ്തവര്‍ക്കെല്ലാം ഇക്കാര്യമറിയാമെന്നും അവര്‍ വ്യക്തമാക്കി.

സംഭവം വിവാദമായതോടെ ചേരന്‍ മീരയോട് മാപ്പ് പറഞ്ഞു. ദുരുദ്ദേശ്യത്തോടെയല്ല അരയില്‍ പിടിച്ചതെന്നും തന്റെ പെണ്‍കുഞ്ഞുങ്ങളുടെ പേരില്‍ സത്യം ചെയ്യുന്നുവെന്നും ചേരന്‍ പറഞ്ഞു. നാലു തവണ ദേശീയ അവാര്‍ഡും നാല് തവണ തമിഴ്‌നാട് സര്‍ക്കാറിന്റെ അവാര്‍ഡും നേടിയ നടനാണ് ചേരന്‍.

എട്ട് തോട്ടകള്‍ എന്ന ചിത്രത്തിലൂടെയാണ് മീര മിഥുന്‍ തമിഴ് സിനിമയില്‍ അരങ്ങേറ്റം നടത്തിയത്. നാസര്‍, എം.എസ് ഭാസ്‌കര്‍, മലയാള താരം അപര്‍ണ ബാലമുരളി എന്നിവര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

Advertisment