ക്ഷണക്കത്ത് എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നിയാസ് മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് "മീസാൻ". ചിത്രത്തിൻ്റെ സംവിധാനം നവാഗത നായ ജബ്ബാർ ചെമ്മാട് ആണ്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലും പരിസര പ്രദേശത്തും ചിത്രീകരിച്ച ഗ്രാമവാസികളുടെ,കറ കളഞ്ഞ മനുഷ്യസ്നേഹത്തിൻ്റെ കഥ പറയുന്ന കുടുംബ ചിത്രമാണ് മീസാൻ.
/sathyam/media/post_attachments/p4TVXNUJbTLUkjUYVSuD.jpg)
അഞ്ജലി നായർ,അഞ്ജന മേനോൻ,മീനാക്ഷി,മാമുക്കോയ,കോട്ടയം നസീർ, ചെമ്പിൽ അശോകൻ , മനുരാജ്, മജീദ്, നാരായണൻ കുട്ടി, അപ്പുണ്ണി ശശി തുടങ്ങിയവരാണ് മീസാനിലെ മറ്റു പ്രധാന താരങ്ങൾ.സംവിധായകൻ ജബ്ബാർ ചെമ്മാട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.
ചായാഗ്രഹണം പ്രദീപ് നായർ, രചന ശശിപരപ്പനങ്ങാടി, പ്രൊഡക്ഷൻ കൺട്രോളർ ജോൺ കുടിയാൻ മല, കല എം ബാവ, മേക്കപ്പ് റഷീദ് കോഴിക്കോട് . ലിറിക്സ് എസ് . വി.ചെറിയാൻ, സംഗീതം ഫോർ മ്യൂസിക്. സാംവർഗീസ് മൂവി പൊഡക്ഷൻസിന്റെ ബാനറിൽ സാം വർഗീസ് ചെറിയാൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ വിതരണം ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയാണ്. ചിത്രം മാർച്ച് 12 ന് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us