ഉഴവൂർ പഞ്ചായത്തിൽ ക്ഷീരകർഷകരുടെ മീറ്റിംഗ് സംഘടിപ്പിക്കുന്നു

New Update

publive-image

Advertisment

ഉഴവൂര്‍: ഉഴവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ന്റെ അധ്യക്ഷതയിൽ മരങ്ങാട്ടുപള്ളി ഡയറി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തങ്കച്ചൻ കെ.എം, മെമ്പർ മാരായ മേരി സജി, ബിൻസി അനിൽ, ഉഴവൂർ ക്ഷീരസംഗം ഭാരവാഹികൾ എന്നിവരുടെ സഹകരണത്തോടെ ഉഴവൂർ, പെരുന്താനം ഭാഗത്തെ ക്ഷീരകർഷകരുടെ ഒരു യോഗം നാളെ വെള്ളിയാഴ്ച വൈകുന്നേരം 04 മണിക്ക് പെരുംതാനം പകൽ വീട്ടിൽ വെച്ച് ചേരാൻ തീരുമാനിച്ചിരിക്കുന്നു.

ക്ഷീര സംഘത്തെ ശക്തി പെടുത്തുക, പ്രതിസന്ധിയിൽ ആയിരിക്കുന്ന ക്ഷീരകർഷകരുടെ ആശങ്കകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആണ് മീറ്റിംഗ് സംഘടിപ്പിക്കുന്നത്. ഈ മീറ്റിംഗിൽ പ്രസ്തുത പ്രദേശത്തെ മുഴുവൻ ക്ഷീരകര്ഷകരും പങ്കെടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

uzhavoor news
Advertisment