എംഎസ്‌എസ്‌ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

New Update

ദുബായ്: ചരിത്രം രേഖപ്പെടുത്തിയ ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തിൽ മോഡല്‍ സര്‍വ്വീസ് സൊസൈറ്റി (എംഎസ്‌എസ്‌) സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ദാതാക്കളുടെ പങ്കാളിത്തം കൊണ്ടും സംഘാടനമികവ് കൊണ്ടും വേറിട്ടൊരനുഭവമായിരിന്നു.

Advertisment

publive-image

ദുബായ് ലത്തീഫ ആശുപത്രിയിലെ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ പ്രത്യേകം തയ്യാറാക്കിയ ടെന്റില്‍ രാവിലെ 8 മണി മുതല്‍ 3 മണിവരെ 369 പേരാണ് രക്തം നല്‍കിയത്.

കോവിഡ് പാശ്ചാത്തലത്തില്‍ രക്തം ഏറെ ആവശ്യമുള്ള ഈ സമയത്ത് എംഎസ്‌എസ്‌ സംഘടിപ്പിച്ച ഈ രക്തദാന ക്യാമ്പിൽ പ്രയാസങ്ങള്‍ അതിജീവിച്ച് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി സന്നദ്ധ പ്രവര്‍ത്തകർ ഈ മഹത് കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ എത്തി.

നാടിനോടും സമൂഹത്തോടുമുള്ള കടമനിര്‍വ്വഹിക്കുവാൻ ലഭിച്ച ഈ അവസരത്തിൽ രക്തം നല്‍കിയും പ്ലേറ്റ്ലെറ്റ്‌ നല്‍കിയും സഹകരിച്ചവരെല്ലാം തന്നെ എംഎസ്‌എസിനോട് വളരെ ചാരിതാർഥ്യത്തോടുകൂടി നന്ദി അറിയിക്കുകയുണ്ടായി.

publive-image

പൂര്‍ണ്ണമായും കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് യാതൊരുതരത്തിലുള്ള പ്രയാസങ്ങളും കൂടാതെ ഓരോരുത്തര്‍ക്കും രക്തം നല്‍കാന്‍ സൗകര്യമൊരുക്കി ദുബൈ ഹെല്‍ത് അതൊറിറ്റി ജീവനക്കാരും എംഎസ്‌എസ്‌ പ്രവര്‍ത്തകരും സേവന സന്നദ്ധരായി മുഴുവന്‍ സമയവും കര്‍മ്മ രംഗത്ത് സജീവമായിരുന്നു.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 400 അധികം പേര്‍ സെന്ററില്‍ എത്തിയിരുന്നു. അജ്മാന്‍, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രത്യേകം വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.

മൂന്ന് മാസത്തിലൊരിക്കല്‍ ഇത്തരത്തിലുള്ള വലിയ കേമ്പുകള്‍ക്കൊപ്പം വിവിധയിടങ്ങളില്‍ ചെറിയ കേമ്പുകളും എംഎസ്‌എസ്‌ ദുബൈ നടത്തിവരുന്നുണ്ട്.

അടുത്ത ക്യാമ്പിൽ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 050 713 8138 എന്ന നമ്പറിൽ ബന്ധപ്പെടാന്‍ ബ്ലഡ് ഡൊണേഷൻ കൺവീനർ നസീര്‍ അബൂബക്കര്‍ അറിയിച്ചു. എംഎസ്‌എസ്‌ ദുബായ് ചെയർമാൻ എംസി ജലീൽ, ജനറൽ സെക്രട്ടറി സിദ്ധിക്ക് പാലോട്ട് , എന്നിവരും മറ്റു ഭാരവാഹികളും സന്നിഹിതരായിരുന്നു.

-Mohamed Akbar (MSS Dubai)

mss dubai
Advertisment