New Update
59 വർഷത്തെ വൈവാഹിക ജീവിതത്തിൽ ഒരിക്കൽപ്പോലും 'പേസ്ക്കുവൽ പെരസ് (84) - അഗസ്തീന (81)' ദമ്പതികൾ പിരിഞ്ഞിരുന്നിട്ടില്ല.
Advertisment
എന്നാൽ കൊറോണ അവരെ തമ്മിൽ വേർപിരിച്ചു. 102 ദിവസമായി സ്പെയിനിലെ ഒരു നഴ്സിംഗ് ഹോമിൽ അഗസ്റ്റിനയിൽ നിന്നും അകന്നുകഴിഞ്ഞിരുന്ന പെരസിനെ കാണുവാൻ നിബന്ധനകളോടെ അഗസ്റ്റിനയെ അധികൃതർ അനുവദിച്ചു.
മുന്‍കരുതലുകൾ എന്ന നിലയിൽ ഇരുവർക്കുമിടയിൽ പ്ലാസ്റ്റിക് സ്ക്രീനും മുഖങ്ങളിൽ മാസ്കുകളുമു ണ്ടായിരുന്നു. അവർ പരസ്പ്പരം ആശ്ലേഷിച്ചു ,ചുംബിച്ചു.ഹൃദയസ്പർശിയായ ഈ രംഗം പകർത്തിയത് അവിടുത്തെ സ്റ്റാഫ് ആണ്. സ്പെയിനിലെ ബാർസിലോണ നിവാസികളാണ് പേസ്ക്കുവൽ പെരസ് - അഗസ്തീന ദമ്പതികൾ.