Advertisment

"കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന്റെ ഓർമ്മയ്‌ക്കായ്‌ "

author-image
സത്യം ഡെസ്ക്
Updated On
New Update

കണ്ണോത്ത് കരുണാകരൻ ,ആയിരത്തി തൊള്ളായിരത്തി പതിനെട്ട് ജൂലൈ അഞ്ചിന് ,അതായതു മിഥുന മാസം കാർത്തിക നക്ഷത്രത്തിൽ കണ്ണൂരിലെ ചിറക്കല്‍ എന്ന ദേശത്തു ജനിച്ചു കേരള രാഷ്ട്രീയത്തിന്റെ ഭീഷ്മാചാര്യനായി മാറി .

Advertisment

കറ കളഞ്ഞ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ ശക്തനായതും ജനസമ്മിതിയുള്ളതുമായ നേതാവായിരുന്നു അദ്ദേഹം . അണികൾക്ക് എന്നും പ്രചോദനമായിരുന്നു അദ്ദേഹം . തീരുമാനങ്ങൾക്ക് മുൻപിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ മുന്നിൽ നിന്ന് ഏറ്റെടുത്തു നടപ്പിൽ വരുത്തുന്നതിൽ മറ്റൊരു നേതാവുണ്ടോ?, എന്നുവരെ ഇന്നും സംശയമാണ് .

publive-image

സ്വന്തം വശങ്ങളിൽ ഒരു പാടുപേരെ വളർത്തി വലുതാക്കിയപ്പോൾ പിന്നിൽ നിന്നും കുത്തിയിട്ടും പിടിച്ചു നിന്നും കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ അവസാനം വരെ കൊണ്ടുപോകുവാൻ അദ്ദേഹം നടത്തിയ ധീരമായ ചരടുവലികൾ ശ്രദ്ധേയം ആയിരുന്നു . പലരും രാഷ്ട്രീയത്തെ ഗ്രൂപ്പിസത്തിലാക്കാൻ ശ്രമിച്ചപ്പോളും തളരാതെ പിടിച്ചു നിന്ന കരുണാകരനെ ഇന്നും രാഷ്ട്രീയത്തിൽ തോൽപ്പിക്കാൻ പിറന്ന ഒരു മലയാളി പോലും ഉണ്ടാകില്ല .

രാഷ്ട്രീയത്തിൽ ജാതി കലർത്താതെ എല്ലാ അണികളെയും ഒരുമിച്ചു നിർത്താൻ ശ്രമിച്ചതും കരുണാകരന്റെ എടുത്തുപറയേണ്ട പ്രവർത്തന മികവാണ് .

അണികൾക്കിടയിൽ എന്നും ഊർജ്ജമായിരുന്നു കോണോത്ത് കരുണാകരൻ . പ്രതീക്ഷൾക്കൊത്ത് കേരളത്തിലെ കോൺഗ്രസിനെ ദേശീയ ശ്രദ്ധയിൽ എത്തിച്ച മഹനീയൻ . മക്കൾ സാന്നിദ്ധ്യം വന്നിട്ടും പലരും വിമർശിച്ചിട്ടും തന്റെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചു മുന്നോട്ടു പോയ കരുണാകരനെ സ്വന്തം പാർട്ടിയിലെ ഉൾപ്പോരുകളിൽ പൊറുതി മുട്ടി അല്പകാലം നിശബ്ദനായി .

ശക്തനായ തന്റെ മകനെ പലപ്പോഴും സഹായിച്ചു എന്ന കുബുദ്ധികളുടെ കൂട്ടിക്കൊടുപ്പു പ്രവർത്തികൾ സത്യത്തിൽ കോൺഗ്രസ്സ് എന്ന പ്രസ്ഥാനത്തെ കേരളത്തിൽ തളർത്തുകയായിരുന്നു . താൻ വളർത്തിയവർ തന്നെ തനിക്കു പിന്നിൽ അണിനിരക്കുന്നു എന്ന് കണ്ടു മനംനൊന്തു പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴും തളരാതെ പിടിച്ചു നിന്ന മറ്റൊരു നേതാവ് ഉണ്ടോ എന്ന് സംശയമാണ് .

സ്വന്തം മകനെ കോൺഗ്രസിന്റെ ഈറ്റില്ലമായിരുന്ന വടക്കാഞ്ചേരിയിൽ നിസ്സാര വോട്ടുകൾക്ക് തോൽപ്പിച്ച കോൺഗ്രസിലെ ഗ്രൂപ്പുകളിച്ചവരെ മറക്കാൻ കരുണാകരൻ നന്നേ ശ്രമിച്ചിരുന്നു . കോൺഗ്രസ് സത്യത്തിൽ തളരുകയായിരുന്നു . അവസാനം നിവർത്തികേടുകൊണ്ട് സ്വന്തം പാർട്ടി രൂപീകരിച്ചപ്പോളും അദ്ദേഹം പ്രതീക്ഷിച്ച ഫലം വരാൻ വൈകിയപ്പോളും തളർന്നില്ല . പിന്നീട് വീണ്ടും കോൺഗ്രെസ്സിനോടൊപ്പം ലയിച്ചു അവസാനകാലഘട്ടം സ്വസ്ഥമായി .

തൃശൂരിന് അകമഴിഞ്ഞ് സംഭാവന ചെയത കരുണാകരന്റെ സ്വപനങ്ങളിൽ ഒന്നായിരുന്ന എയർപോർട്ട് അവസാന സമയങ്ങളിൽ മാത്രമാണ് എറണാകുളത്തിന്റെയും തൃശ്ശൂരിനെയും ഇടയിലായി മാറിയത് . അല്ലെങ്കിൽ തൃശ്ശൂരിന്റെ മദ്ധ്യഭാഗത്തതായി അദ്ദേഹം അതിനെ കൊണ്ടുവന്നേനെ.

കോൺഗ്രസ്സിന്റെ അച്ഛൻ സ്ഥാനം പലർക്കും ദഹിച്ചില്ലെങ്കിലും അതെല്ലാം പിന്നീട് കോൺഗ്രസിനെ തളർത്തി . ഇടയിലെപ്പോഴോ ചാരക്കേസിലും കുടിക്കി രാജിവെപ്പിച്ചപ്പോൾ, ആ കളി കളിച്ചവരെ കരുണാകരൻ മറന്നുവെങ്കിലും കാലം മറക്കില്ല . ഇന്നും കണ്ണോത്ത് കരുണാകരൻ ജനഹൃദയങ്ങളിൽ ,കോൺഗ്രസിന്റെ മാത്രമല്ല കേരള രാഷ്ട്രീയത്തിന്റെയും ഭീഷമാചാര്യനായി ജീവിക്കുന്നു ......

രണ്ടായിരത്തി പത്ത് ഡിസംബർ മാസം ഇരുപത്തിമൂന്നാം തിയ്യതി കണ്ണോത്ത് കരുണാകരൻ ദിവംഗതനാകുമ്പോൾ ഏഴ് പതിറ്റാണ്ടിന്റെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഓർമ്മകൾ നമ്മുക്ക് സമ്മാനിച്ചത് പറയുവാൻ വാക്കുകളില്ല .ആ മഹനീയ പ്രസ്ഥാനത്തിനോട് എല്ലാ ആദരവും നൽകി ലീഡറിന്റെ നൂറ്റിമൂന്നാം ജന്മവാർഷികം ഇവിടെ എന്റെ വികാര നിർഭരമായ വാക്കുകളിലൂടെ സമർപ്പിക്കുന്നു ...

ജയ്‌ഹിന്ദ്‌

publive-image

memmery
Advertisment