Advertisment

പെയ്തൊഴിയാത്ത ഓർമ മഴതുള്ളികൾ . വായന -നിഖില സമീർ .

author-image
admin
Updated On
New Update

അക്ഷരങ്ങൾക്ക് പിന്നിലെ സന്ദേശം ഹൃദയത്തിന്റെ നാദമാണ് .പുസ്‌തകത്തിലേക്കുള്ള ജാലകവചനമായ റൂമിയുടെ വാക്കുകളെ അന്വർത്ഥമാക്കുന്നപോൽ ഓർമ്മകൾ അക്ഷരരൂപത്തിൽ ഹൃദയനാദങ്ങളായ് പെയ്തിറങ്ങുകയാണ്‌ . സ്വച്ഛന്ദം ഒഴുകുന്ന പുഴപോലെ , സുഖദമാം ഇളം കാറ്റിനൊപ്പം താളപ്പെരുക്കത്തോടെ പെയ്യുന്ന മഴ പോലെ ഇലത്തണുപ്പിലെ മഴത്താളവും വായനകഴിഞ്ഞാലും ഉള്ളിനുള്ളിൽ ഇറയപ്പെയ്ത്തായ് നനുത്ത കുളിരേകുകയാണ് .

Advertisment

publive-image

വൈ .എ .സാജിദയുടെ പതിനഞ്ചു ഓർമ്മക്കുറിപ്പുകളുടെ സമാഹാരമാണ് ഇലത്തണുപ്പിലെ മഴത്താളങ്ങൾ " ;അനുഭവങ്ങളുടെ വൈവിധ്യ വിരുന്നിനൊപ്പം ,അതീന്ദ്രിയമായ അനുഭൂതികൾ കൂടി അനുവാചകർക്ക്‌ പകർന്നേകുന്ന അക്ഷര സുഗന്ധമാണ് വായന സമ്മാനിക്കുന്നത് . കാവ്യ സൗരഭ്യം തുളുമ്പുന്ന ഭാഷ ,എഴുത്തി നൊപ്പം തലക്കെട്ടുകളുടെ കെട്ടിലും മട്ടിലും , ഏറെ ഹൃദ്യത പകരുന്നു . ആരുടെ മുന്നിലും അടിയറവ് പറയാതെ നീതിക്കും നിലനിൽപ്പിനും വേണ്ടി പൊറുതിനേടേണ്ട സമരമാണ് ആർജ്ജവമുള്ള പെണ്ണിന്റെ ജീവിതമെന്ന സത്യം , കൈതപ്പൂക്കൾ കാറ്റിനോട് പറഞ്ഞതെന്ന അധ്യായത്തിൽ ബിയ്യാത്തുമ്മയിലൂടെ ഉത്തമ ജീവിത ചരിത്രമായ് നിറയുന്നു .

പച്ചില ഗന്ധത്തിന്റെ നാട്ടുവഴിയിലൂടെ നടക്കുമ്പോൾ ഹൃദയം കോർത്തത്‌ ഉള്ളുണർ ത്തുന്നൊരു മഹാ സന്ദേശത്തിലാണ് . സർവജീവജാലങ്ങളും സ്നേഹത്തിനർഹരാണെ ന്നും ; എന്തിനെ സ്നേഹിച്ചാലൂം , പരിഗണിച്ചാലും തിരിച്ചതേ അളവിൽ കിട്ടുമെന്ന ഉറപ്പ് . കാലഘട്ടത്തിന്റെ അനിവാര്യമായൊരു ഉണർത്തൽ കൂടിയാണ് .

publive-image

വൈ .എ .സാജിദ

മനുഷ്യഗോചരമാകുന്ന കാര്യങ്ങൾക്കപ്പുറമാണ് ജീവത് സ്പന്ദനങ്ങൾ . എഴുത്തു വഴികൾക്കപ്പുറം ,സ്വയം സ്നേഹമായിരിക്കലാണ് ജീവിത സുകൃതമെന്ന് സാജിദ ജീവിതഗന്ധിയായ് അടയാളപ്പെടുത്തുകയാണിവിടെ . എഴുത്തുകാരിയുടെ ഭാഷയിൽ ക്ലാവ് പിടിക്കാത്ത ഓർമ്മകളെ തേച്ചു മിനുക്കുന്ന" ബാല്യ കൂതൂഹലതകളുടെ ഉത്സവ മേളമാണ് മനസ്സിൽ തിളങ്ങുന്ന റമദാൻ നിലാവുകൾ .

ഒരുകുടുംബത്തിന്റെ ഭദ്രതക്കും ,ഉയർച്ചക്കും പുരുഷനൊപ്പം സ്ത്രീയും ഉണർന്നു പ്രവർത്തിക്കണമെന്ന ചിന്തയാണ് സഹനത്തിന്റെ സ്ത്രീ മുദ്ര . പ്രാണന്റെ തുടിപ്പി ലേക്ക്‌ പതിയെ പെയ്തിറങ്ങുന്ന ഓർമ്മപ്പെയ്ത്തിലെ മഴത്താളങ്ങൾ ,കാല്പനികതയുടെ സൗഭഗം തുളുമ്പുന്ന സിംഫണിപോൽ പെയ്തൊഴിയാതെ പൊഴിയുകയാണ് . മഴ അനുഭവസ്ഥരുടെ മാനസിക അവസ്ഥകൾക്കൊത്താണ് പെയ്തു നിറയുക .

പ്രണയവും ,വിരഹവും ,ശാപവുമൊക്കെയായി എത്രയെത്ര ഭാവാദികളാണ് മഴക്കുള്ളത് . വയസ്സറിയിച്ചു വളർന്ന പെൺ കുട്ടിക്കന്യമാകുന്ന ബാല്യത്തിന്റെ കൂതൂഹലതകൾ ഉൾപ്പെടെ അത്രമേൽ തന്മയത്വമാർന്നാണ് ഓർമ്മകൾ പെയ്തിറ ങ്ങുന്നത്‌ . കയ്യാലക്ക് മേൽ പടർന്ന ശംഖു പുഷ്പത്തിന്റെ വള്ളികൾ ഇണചേർന്ന് കിടക്കുന്ന സർപ്പങ്ങളായ് ബിംബ വത്കരിക്കപ്പെട്ടിരിക്കുന്നു .

publive-image

മാതൃത്വത്തിന്റെ ശക്തി-ദൗർബല്യങ്ങളും , നോവും , നിനവും നിറവായ് ആത്മനയനങ്ങളെ ഈറനണിയിക്കുന്ന അക്ഷരപെയ്‌താണ്‌ ഒരു മാതൃദിനവും , 'അമ്മവിചാരങ്ങളും . കാലദേശങ്ങൾക്കിരുപുറമുള്ള കടലിന്റെ രൂപഭാവാദികളും , ഉദയാസ്തമയങ്ങളിലെ പ്രണയാതുരഭാവങ്ങളും ; ഗസലായും മഞ്ഞായും മഴയായും പൊള്ളുന്ന ശ്വാസവേഗങ്ങളായും "മണൽ കാട്ടിലെ കടലിരമ്പങ്ങൾ "വായനക്കാരിലേക്ക് പടരുന്നു .

പ്രവാസ സൗഹൃദങ്ങളുടെ മണലാഴങ്ങളും ,മരു പച്ചകളും മരീചികകളും നിറ ഞ്ഞാടുന്ന അനുഭവമാണീ ഓർമ്മച്ചീള് . സഹജീവിസ്നേഹവും ,അനുതാപാർദ്രതയും ,കരുണയും കവർന്നെടുത്ത ഈദോർമ്മയാണ് നാടോടി അമ്മയും എന്റെ ഈദും . മരണത്തിന്റേയും ,വേര്പാടിന്റേയും ചിറകടി ഒച്ചകൾ വാക്കുകളുടെ വിന്യാസ ഭംഗിയാൽ ഒരല്പം വിഹ്വലതകൾക്കൊപ്പം , തണുപ്പും പ്രദാനം ചെയ്യുന്ന ഓർമ്മയടരാണ് പ്രവചനങ്ങളുടെ ചിറകടികൾ . ഓർമ്മയെഴുത്തിന്റെ സൗമ്യ വിപ്ലവം സമ്മാനിച്ച ഗ്രന്ഥകാരി വായനയോടുള്ള പാശത്തേയും , മഹത്വത്തേയും ഓർമ്മ മണിത്തൂവലിൽ പൊതിഞ്ഞു വെച്ചേൽപ്പിച്ചാണ് ഇലത്തുമ്പിലെ മഴത്താളം വായനക്കായി സമർപ്പിച്ചു സവിനയം കാത്തിരിക്കുന്നത് .

സാജിദയുടെ ഓർമ്മയാവിഷ്കാരങ്ങൾക്കൊപ്പം ,മുസാഫറിന്റെ അവതാരികയും ,ജാസി കാസിമിന്റെ ആത്മാവിഷ്കാരവരകളും കൂടി ചേർന്നാണ് പുസ്തകം മിഴിവാർന്നിരിക്കുന്നത് . ഓർമ്മയുടെ ,നിഴലും ,നിലാവും ,പുഴയും ,കാട്ടാറും മുളങ്കാടും മഞ്ഞണിഞ്ഞ തരുലതാദികളും ,പ്രണയപരവശരായ കിളികളുമൊക്കെ പ്രണയമായ് പൊഴിഞ്ഞു വായനയുടെ വസന്തമൊരുക്കിയ വിനീത മനസ്കക്കു ,അക്ഷരവിഹായസ്സിൽ ഇനിയുമേറെ പറന്നുയരാൻ കഴിയട്ടെയെന്നും  ഹൃദയാശംസകൾ നേരുന്നു .

Advertisment