യൂണിയന്‍ ബാങ്ക് ദേശീയ ചെറുകിട വ്യവസായ കോര്‍പറേഷനുമായി ധാരണാ പത്രം ഒപ്പുവച്ചു

New Update

publive-image

Advertisment

കൊച്ചി: എംഎസ്എംഇകളുടെ വായ്പാ ആവശ്യങ്ങള്‍ക്ക് സഹായിക്കുന്നതിനായി 'എന്‍എസ്‌ഐസി ബാങ്ക് ക്രെഡിറ്റ് ഫെസിലിറ്റേഷന്‍ സ്‌കീമിനു' കീഴില്‍ യൂണിയന്‍ ബാങ്ക് ദേശീയ ചെറുകിട വ്യവസായ കോര്‍പറേഷനുമായി ധാരണാ പത്രം ഒപ്പുവച്ചു.

ധാരണയനുസരിച്ച് എംഎസ്എംഇ യൂണിറ്റിന് ഫിനാന്‍സ് ഫെസിലിറ്റേഷന്‍ സെന്ററായി പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും എന്‍എസ്‌ഐസി ബ്രാഞ്ചിനെ സമീപിച്ച് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും വായ്പയ്ക്ക് അപേക്ഷ നല്‍കാവുന്നതാണ്.

എന്‍എസ്‌ഐസി ബ്രാഞ്ച് എംഎസ്എംഇ യൂണിറ്റിന് വേണ്ട എല്ലാ പിന്തുണയും നല്‍കി ഡോക്യുമെന്റേഷന്‍ പൂര്‍ത്തിയാക്കി ബാങ്കിന് സമര്‍പ്പിക്കും. വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് എംഎസ്എംഇ യൂണിറ്റില്‍ നിന്നും പ്രത്യേകിച്ച് ഫീസൊന്നും ഈടാക്കില്ല.

യൂണിയന്‍ ബാങ്കിന് വേണ്ടി ഡല്‍ഹി എഫ്ജിഎം പി.കെ.ദാസും എന്‍എസ്‌ഐസിയുടെ സിജിഎം പി.ആര്‍.കുമാറുമാണ് ധാരണാ പത്രം ഒപ്പുവച്ചത്.

kochi news
Advertisment