Advertisment

ഓർമ്മകളിൽ എംപി വീരേന്ദ്രകുമാര്‍

New Update

നീണ്ട 35 വർഷത്തോളം എന്റെ പിതാവ്‌ ജോലി ചെയ്തത്‌ എം.പി.വിയുടെ (എം.പി വീരേന്ദ്രകുമാർ) കുടുബത്തിന്റെ വയനാട്ടിലെ കൽപറ്റയിലെയും ബത്തേരിയിലെയും വിജയാ പെട്രോൾ പമ്പിലും അനുബന്ധ വർക്ക്ഷോപ്പിലും ആയിരുന്നു.. ഞങ്ങളുടെ കുട്ടിക്കാലത്തെ എല്ലാ വാർത്തകളിലും നിറഞ്ഞ്‌ നിന്ന വ്യക്തിത്വം, 1996ഇൽ SSLC യ്ക്ക്‌ സർവ്വീസ്‌ സഹകരണ ബാങ്ക്‌ അംഗങ്ങളുടെ മക്കളിൽ ഏറ്റവും കൂടുതൽ മാർക്ക്‌ വാങ്ങിയവർക്കുള്ള പുരസ്കാരവും ക്യാഷ്‌ അവാർഡും അദ്ദേഹത്തിൽ നിന്നും കൈപറ്റാൻ ആയി എന്നത്‌ അന്നത്തെ പോലെ ഇന്നും അഭിമാനാർഹമായ മുഹൂർത്തമാണു.. ‌അവസാനം കാണാനും സംസാരിക്കാനും ആയത്‌ 2015ഇൽ കുവൈത്തിൽ മസ്ജിസുൽ കബീർ ഹാളിൽ KKIC ISCON സെമിനാർ സമയത്താണെന്ന് തോന്നുന്നു.

Advertisment

publive-image

മനസിന്റെ നന്മയുമായ്‌ ആയിരങ്ങൾക്ക്‌ തൊഴിൽദാതാവായ്‌, എന്നും കൂടെയുള്ളവർക്കും തേടി വരുനവർക്കും കൈത്തണൽ ആയി ജൈൻ കുടുംബവും എം.പി.വിയും എന്നും വയനാട്ടുകാരുടെ ഓർമ്മകളിൽ ഉണ്ട്‌! മേൽവിലാസ ഇനിഷ്യൽ എം.പി ആയത്‌ കൊണ്ട്‌ ഇലക്ഷനിൽ തോറ്റാലും മരണം വരെ ഞാൻ നിങ്ങളുടെ എം.പി. ആയിരികും എന്ന് ഫലിതമായ്‌ പറഞ്ഞതായ്‌ കേൾക്കാറുണ്ട്‌. ജനകീയ പ്രവർത്തനത്തിൽ അത്‌ സത്യമായിരുന്നു താനും.

വയനാട്ടിലെ ജൈന കുടുംബത്തിൽ നിന്നുള്ള പ്രമുഖ പ്ലാന്റർ , സാഹിത്യകാരൻ, നിരൂപകൻ, രാഷ്ട്രീയ നേതാവ്‌, മുൻ കേന്ദ്രമന്ത്രി, ലോക്സഭാംഗം, രാജ്യസഭാംഗം, നിയമസഭാംഗം, ഇടത്‌ സഹയാത്രികൻ, വയനാട്ടിൽ തോട്ടം തൊഴിലാളികളുടെ പ്രിയപ്പെട്ട നേതാവ്‌ എന്നതിനൊപ്പം കക്ഷി രാഷ്ട്രീയം, മാധ്യമ ഉടമസ്ഥത, എഴുത്ത്, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഇതിലെല്ലാം ഒരേസമയം സജീവമായി നിന്ന നേതാക്കള്‍ കുറവായിരിക്കും. കേരളത്തില്‍ അങ്ങനെ മറ്റൊരാളെ ചൂണ്ടിക്കാട്ടാനുണ്ടാവില്ല! ഓർമ്മകളിൽ എന്നും നിലനിൽക്കും! ആദരാഞ്ജലികൾ.

MEMORIES VEERENDRAKUMAR5
Advertisment