പുരുഷ വന്ധ്യതയുടെ പ്രധാന കാരണങ്ങള്‍ ഇവയാണ്…

ഹെല്‍ത്ത് ഡസ്ക്
Friday, September 20, 2019

ആരോഗ്യമുള്ള ബീജങ്ങളില്ലാത്തതും, ലൈംഗികശേഷിക്കുറവും പുരുഷ വധ്യതയ്ക്കൊരു പ്രധാന കാരണമാണ്. സ്‌ട്രെസ്സ് മാത്രമല്ല ചിലപ്പോള്‍ പാരന്പര്യരോഗങ്ങള്‍ വരെ വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്.

സെക്‌സിലേര്‍പ്പെടുന്പോള്‍ ലൂബ്രിക്കന്‍റുകള്‍ ഉപയോഗിക്കുമെങ്കില്‍ ഇവ ബീജോല്‍പാദത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക. ഇവയില്‍ ഉപയോഗിക്കുന്ന കെമിക്കലുകള്‍ ചിലപ്പോള്‍ പുരുഷവന്ധ്യതയ്ക്ക് ഇട വരുത്തും.

പുകവലി പുരുഷവന്ധ്യതയ്ക്ക് ഇട വരുത്തുന്ന ഒരു പ്രധാന ഘടകമാണ്.പുകവലി ശീലം മാറ്റിയെടുക്കുക.അമിതവണ്ണം പുരുഷ വന്ധ്യതയ്ക്ക് കാരണമാകുന്നതിനാല്‍ കൃത്യമായ വ്യായാമം ചെയ്യുന്നതും ശരീരത്തില്‍ രക്തചക്രമണം വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും സ്ഥിരമാക്കുക.

×