04
Monday July 2022
Children

മാതാപിതാക്കള്‍ അറിയാന്‍; കുട്ടികളെ ബാധിക്കുന്ന അഞ്ച് മാനസികപ്രശ്‌നങ്ങളും ലക്ഷണങ്ങളും

ഹെല്‍ത്ത് ഡസ്ക്
Saturday, July 10, 2021

കുട്ടിയായിരിക്കുമ്പോള്‍ നാം കാണുന്നതും അറിയുന്നതും അനുഭവിക്കുന്നതുമെല്ലാം വലിയ പരിധി വരെ തുടര്‍ന്നുള്ള ജീവിതത്തില്‍ നമ്മെ സ്വാധീനിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ വ്യക്തിത്വ രൂപീകരണത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നത് തന്നെ കുട്ടിക്കാലമാണെന്നാണ് മാനസികാരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ കുട്ടികളിലും അവരവരുടെ രീതിയിലുള്ള മാനസികപ്രശ്‌നങ്ങള്‍ കാണാറുണ്ട്. മിക്കവാറും ചുറ്റുപാടുകളുമായി ബന്ധപ്പെട്ടാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടാകാറ്. അത്തരത്തില്‍ മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട, കുട്ടികളെ ബാധിക്കുന്ന അഞ്ച് മാനസിക പ്രശ്‌നങ്ങളും അവയുടെ ലക്ഷണങ്ങളുമാണ് ഇനി പങ്കുവയ്ക്കുന്നത്.

ഒന്ന്..

ഭൗതികമായ ചുറ്റുപാടുകള്‍ പ്രതികൂലമായി മാറുമ്പോള്‍ ചില കുട്ടികളില്‍ സ്വഭാവവൈകല്യങ്ങളുണ്ടാകാറുണ്ട്. സമപ്രായക്കാരില്‍ നിന്നോ, വീട്ടിനകത്ത് നിന്നോ, മാതാപിതാക്കളില്‍ നിന്നോ പോലുമാകാം ഇത്തരത്തില്‍ പ്രതികൂലമായ കാര്യങ്ങള്‍ കുട്ടികളെ തേടിയെത്തുന്നത്. പെട്ടെന്ന് ദേഷ്യപ്പെടുക, സ്വയമോ മറ്റുള്ളവരെയോ ഉപദ്രവിക്കുക, ഉള്‍വലിഞ്ഞ് പോവുക, അമിതമായി ഭക്ഷണം കഴിക്കുകയോ അല്ലെങ്കില്‍ തീരെ കഴിക്കാതിരിക്കുകയോ ചെയ്യുക, ഉറക്ക ക്രമം തെറ്റുക, ഫോണ്‍ പോലുള്ള ഗാഡ്‌ഗെറ്റുകളില്‍ ഏധിക സമയം ചെലവിടുക എന്നിവയെല്ലാം സ്വഭാവ വൈകല്യത്തിന്റെ ലക്ഷണങ്ങളാകാം.

ഇത് സമയബന്ധിതമായി തന്നെ മാതാപിതാക്കള്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ വളര്‍ന്നുവരുമ്പോഴും കുട്ടിയുടെ മനസില്‍ ഇതിന്റെ അവശേഷിപ്പുകള്‍ കിടക്കും. തീര്‍ത്തും അപ്രതീക്ഷിതമായ രീതിയില്‍ പെരുമാറാനും കുറ്റകൃത്യങ്ങളിലേക്ക് തിരിയാനുമെല്ലാം ഇത് കാരണമായേക്കും.

രണ്ട്..

വൈകാരികമായി ഒരു വ്യക്തി എങ്ങനെയാണ് നിലനില്‍ക്കുന്നത് എന്നത് വളരെ പ്രധാനമാണ്. ‘സെന്‍സിറ്റീവ്’ ആയ വ്യക്തിത്വങ്ങളും അങ്ങനെയല്ലാത്ത വ്യക്തിത്വങ്ങളുമുണ്ട്. എന്നാല്‍ വൈകാരികമായി ഒട്ടും സ്ഥിരത പാലിക്കാന്‍ സാധിക്കാതെ വരുന്നത് ഏറെ ബുദ്ധിമുട്ടുകള്‍ക്ക് ഇടയാക്കും. ഈ പ്രശ്‌നം കുട്ടികളിലും കാണാം. കുട്ടികള്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ വിശദീകരിക്കാന്‍ സാധ്യമാകാത്തതിനാല്‍ തന്നെ ഇവ, പിന്നീട് മാനസിക സമ്മര്‍ദ്ദങ്ങളിലേക്കും നയിക്കാം.

ലൈംഗിക പീഡനം തുടങ്ങി വിവിധ തരത്തിലുള്ള ശാരീരിക- മാനസിക പീഡനങ്ങളാണ് പ്രധാനമായും കുട്ടികളെ ഈ അവസ്ഥയിലെത്തിക്കുന്നത്. മൂന്ന് മുതല്‍ ആറ് ആഴ്ച വരെ നിരന്തരം ദുഖത്തില്‍ തുടരുക, ഇടവിട്ട് കരയുക, ഉത്കണ്ഠ പ്രകടിപ്പിക്കുക, അമിതമായ പേടി പ്രകടിപ്പിക്കുക, ദേഷ്യം വരിക, വിഷാദത്തില്‍ ഇരിക്കുക, ശ്രദ്ധ പിടിച്ചുപറ്റാന്‍ എന്തെങ്കിലും ചെയ്തുകൊണ്ടേയിരിക്കുക എന്നിവയെല്ലാം കുട്ടികളിലെ വൈകാരിക പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളാകാം.

മൂന്ന്..

പഠനകാര്യങ്ങളുമായി ബന്ധപ്പെട്ട് വരുന്ന സമ്മര്‍ദ്ദങ്ങളും കുട്ടികളെ മാനസികമായി ബാധിച്ചേക്കാം. ധാരാളം കുട്ടികളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കാണാറുണ്ട്. ഒന്നിലും ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ, ഒന്നിനെയും വ്യാപ്തിയോടെ സമീപിക്കാനാകാത്ത അവസ്ഥ, പഠിക്കാന്‍ സാധിക്കാതിരിക്കുക, പാഠ്യവിഷയങ്ങളില്‍ തുടര്‍ച്ചയായി തോല്‍വി അല്ലെങ്കില്‍ പിന്നാക്കം പോവുക, പതിവായി ക്ലാസില്‍ കയറാതിരിക്കുക എന്നിവയെല്ലാം പഠനകാര്യങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങളുടെ ലക്ഷണങ്ങളാണ്.

നാല്..

സമപ്രായക്കരുടെയോ മാതാപിതാക്കളുടെയോ വീട്ടുകാരുടെയോ അധ്യാപകരുടെയോ ഒക്കെ ഇടപെടലുകള്‍ മൂലം സ്വന്തം വ്യക്തിത്വത്തെ നിരാകരിച്ചുകൊണ്ട്, മറ്റൊരു വ്യക്തിത്വത്തെ അന്ധമായി സൃഷ്ടിക്കേണ്ട അവസ്ഥ ചില കുട്ടികള്‍ക്ക് ഉണ്ടാകാറുണ്ട്. നല്ലത് ചെയ്യുക, നല്ലതിനെ അറിയുക എന്ന ഉദ്ദേശത്തില്‍ കുട്ടികളിലേക്ക് പലതിനെയും അടിച്ചേല്‍പിക്കുമ്പോഴാണ് അധികവും ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്നത്.

ഇത് കുട്ടിയില്‍ സ്വത്വപരമായ മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. എപ്പോഴും സ്വയം സംശയത്തോടെ കാണുക, സ്വന്തം തീരുമാനങ്ങളിലും അഭിപ്രായങ്ങളിലും സംശയം പ്രകടിപ്പിക്കുക, മറ്റുള്ളവരെ വച്ച് എപ്പോഴും സ്വയം താരതമ്യപ്പെടുത്തുക, അപകര്‍ഷതാബോധം കാണിക്കുക എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാകാം.

അഞ്ച്..

ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാകാതെ പോകുന്നതും കുട്ടികളില്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ഉദാഹരണത്തിന് കൊവിഡ് കാലത്തെ ലോക്ഡൗണ്‍. വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാകാത്ത, കൂട്ടുകാരെ കാണാന്‍ സാധിക്കാത്ത, കളിക്കളങ്ങളില്ലാത്ത അവസ്ഥയെ ഉള്‍ക്കൊള്ളാന്‍ കുട്ടികള്‍ക്ക് സാധിക്കാതെ വന്നേക്കാം.

അനുസരണക്കേട്, ഒട്ടും ചിട്ടയില്ലാത്ത രീതികള്‍, വാശി, സമയം കൈകാര്യം ചെയ്യാന്‍ അറിയായ്ക, ഗാഡ്‌ഗെറ്റുകളുടെ അമിതോപയോഗം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി വരാം.

Related Posts

More News

മുംബൈ: ഉദ്ധവ് താക്കറെക്ക് വേണ്ടി ക്യാമറകളുടെ മുന്നില്‍ കരഞ്ഞ എം.എല്‍.എ വിശ്വാസവോട്ടെടുപ്പില്‍ ഉദ്ധവിനെ ചതിച്ചു. ഏക്നാഥ് ഷിന്‍ഡെ പക്ഷത്തിന് ഭൂരിക്ഷമുള്ള സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടന്നപ്പോള്‍ ഉദ്ധവ് പക്ഷക്കാരനായ എം.എല്‍.എ സന്തോഷ് ബംഗാര്‍ ഉദ്ധവിന് പ്രതികൂലമായി വോട്ട് ചെയ്തു. ഒരാഴ്ച മുമ്ബ് ഏക്നാഥ് ഷിന്‍ഡെ വിമത നീക്കം നടത്തിയപ്പോള്‍ ഉദ്ധവിന് വേണ്ടി പൊതുവേദിയില്‍ കരഞ്ഞയാളാണ് സന്തോഷ് ബംഗാര്‍. ഏക്നാഥ് ഷിന്‍ഡെ പക്ഷക്കാരായ എം.എല്‍.എമാര്‍ കഴിയുന്ന ഹോട്ടലില്‍ കഴിഞ്ഞ രാത്രിയാണ് സന്തോഷെത്തിയത്. സന്തോഷ് ബംഗാര്‍ ഏക്നാഥ് ഷിന്‍ഡെക്ക് വോട്ട് ചെയ്തപ്പോള്‍ […]

പാലക്കാട് ചികിത്സാ പിഴവിനെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചെന്ന് പരാതി. പാലക്കാട് തങ്കം ആശുപത്രിയിലാണ് പ്രസവത്തെതുടർന്ന് അമ്മയും കുഞ്ഞും മരിച്ചത്. തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞുമാണ് മരിച്ചത്.പൂർണ ആരോഗ്യവതിയായ പെൺകുട്ടിയാണ് പ്രസവത്തിനിടെ മരിച്ചത്. സിസേറിയൻ നടത്താൻ തങ്ങൾ തയാറായിരുന്നുവെങ്കിലും ആശുപത്രി അധികൃതർ അതിന് വിസമ്മതിച്ചുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഇന്നലെ മരിച്ച കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ മറവ് ചെയ്തതായും പരാതിയുണ്ട്. സംഭവത്തിൽ ആശുപത്രിക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. ഐശ്വര്യയുടെ ആരോഗ്യനില വഷളയാപ്പോൾ പോലും ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചില്ലെന്നും […]

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റയില്‍വേ മന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എഴുതിയ കത്ത് പുറത്ത്. ഒരുവര്‍ഷം മുമ്പ് കേന്ദ്ര റെയില്‍വേ മന്ത്രിക്കാണ് ഗവര്‍ണര്‍ കത്തു നല്‍കിയത്. പദ്ധതി വേഗത്തിലാക്കാന്‍ ഇടപെടലാവശ്യപ്പെട്ടായിരുന്നു ഗവര്‍ണറുടെ കത്ത്. 16.8-21 നാണ് ഗവര്‍ണര്‍ കേന്ദ്ര റയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തെഴുതിയത്. 24.12.20 ന് ഇത് സംബന്ധിച്ച് അന്നത്തെ റയില്‍വേ മന്ത്രി പീയൂഷ് ഗോയലിനും ഗവര്‍ണര്‍ കത്തെഴുതിയിരുന്നു. ഇതിന്റെ സൂചനയും കത്തിലുണ്ട്. സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ […]

തിരുവനന്തപുരം: പി.പി.ചിത്തരഞ്ജന് സ്പീക്കറുടെ ശാസന. സീറ്റില്‍ നിന്നെഴുന്നേറ്റ് മറ്റൊരംഗത്തോട് സംസാരിച്ചതിനാണ് ശാസന. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. ഗൗരവമായ ചര്‍ച്ചകള്‍ നടക്കുമ്ബോള്‍ അത് ശ്രദ്ധിക്കണമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു. ശ്രദ്ധക്ഷണിക്കല്‍ നടക്കുന്ന സമയത്തായിരുന്നു സംഭവം. മന്ത്രി പി രാജീവ് മറുപടി പറയുമ്ബോഴാണ് ചിത്തരഞ്ജന്‍ എം.എല്‍.എ ചെയറില്‍ നിന്ന് എണീറ്റ് മറ്റൊരു അംഗത്തോട് സംസാരിക്കാന്‍ പോയത്. തുടര്‍ന്നാണ് മന്ത്രിയുടെ സംസാരം നിര്‍ത്താനാവശ്യപ്പെട്ട് സ്പീക്കര്‍, ചിത്തരഞ്ജന്‍ എം.എല്‍.എക്ക് ശാസന നല്‍കിയത്. അദ്ദേഹത്തിന്റെ പേര് എടുത്തുപറഞ്ഞായിരുന്നു ശാസന. രാഷ്ട്രീയ വിഷയങ്ങള്‍ മാത്രമല്ല […]

തിരുവനന്തപുരം: മധ്യവയസ്കനെ മർദ്ദിച്ച റാന്നി പോലീസ് സ്റ്റേഷൻ ഡ്രൈവർക്കെതിരെ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് അഡ്വ പ്രമോദ്നാരായണൻ എംഎൽഎ പത്തനംതിട്ട ജില്ലാ പൊലീസ്ചീഫിനോട് ആവശ്യപ്പെട്ടു. അരുവിക്കൽ ചുട്ടുമണ്ണിൽ ജയ്സന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. റാന്നിപോലീസ് സ്റ്റേഷനിലെ ഡ്രൈവറായ രഞ്ജിത്ത് കുമാറിനെതിരെ നിരവധി പരാതികളാണ് എംഎൽഎയ്ക്ക് ലഭിച്ചത്. ജയ്സണും സുഹൃത്തും സ്കൂട്ടറിൽ വരുമ്പോൾ വാഹന പരിശോധനയ്ക്കായി പോലീസ് വാഹനം കൈ കാണിച്ച് നിർത്തിക്കുകയായിരുന്നു. തുടർന്ന് രഞ്ജിത്ത് കുമാർ തട്ടിക്കയറുകയും മൊബൈൽ നിലത്തിട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്തു. ജയിസന്റ് ചെവിക്കല്ലിന് അടിയ്ക്കുകയും […]

തിരുവനന്തപുരം: ആലപ്പുഴ എംഎല്‍എ പി.പി ചിത്തരഞ്ജന് സ്പീക്കറുടെ വിമര്‍ശനം. ശ്രദ്ധ ക്ഷണിക്കലിനിടെ സീറ്റില്‍ നിന്നും എഴുന്നേറ്റ് പോയി സംസാരിച്ചതിനാണ് സ്പീക്കര്‍ ചിത്തരഞ്ജനെ വിമര്‍ശിച്ചത്. മന്ത്രി പി രാജീവ് കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുമ്പോഴായിരുന്നു സംഭവം. പി.പി ചിത്തരഞ്ജന്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് പോയി മറ്റൊരംഗത്തോട് സംസാരിക്കുകയായിരുന്നു. സീറ്റില്‍ നിന്നെഴുന്നേറ്റ് കൂട്ടായി സംസാരിക്കുക, ചെയറിന് പിന്തിരിഞ്ഞു നില്‍ക്കുക തുടങ്ങിയ പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു. ഗൗരവമായ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ എല്ലാവരും ഇതു ശ്രദ്ധിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.

പാലക്കാട്: കേരളത്തിൽ നിന്നും ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ സർവ്വകലാശാലകളിൽ പോകുന്ന വരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ വിദ്യാഭ്യാസഹബ്ബ് സ്ഥാപിക്കണമെന്ന് കേരള കോൺഗ്രസ്എം ചെയർമാൻ ജോസ് കെ മാണി എംപി അഭ്യർത്ഥിച്ചു. പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്ക് വേണ്ടി യുകെ, ജർമ്മനി, കാനഡ, ആസ്ട്രേലിയ, അയർലൻഡ് എന്നീ രാജ്യങ്ങളിലെ വിദ്യാഭ്യാസ വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് കേരള കോൺഗ്രസ് എം സംസ്കാര വേദി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിദ്യാർത്ഥികൾക്ക് വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ സമ്പ്രദായം […]

മലയാളികളുടെ പ്രിയ അമ്മമുഖങ്ങളില്‍ ഒന്നായിരുന്നു കെപിഎസി ലളിതയുടേത്. താരത്തിന്റെ വേര്‍പാട് ഏവരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്ന ഒന്നായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 22നായിരുന്നു നടി ഈ ലോകത്തോട് തന്നെ വിടപറഞ്ഞത്. തകര്‍ച്ചയില്‍ നിന്നും കരയറി സിനിമ തിരക്കുകളിലേക്ക് അമ്മയുടെ മരണത്തിന് ശേഷം മടങ്ങി എത്തിയിരിക്കുകയാണ് മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍. എന്നാല്‍ ഇപ്പോള്‍ അമ്മയുടെ മരണത്തിനു പിന്നാലെ തങ്ങള്‍ക്കെതിരെ വന്ന വ്യാജ വാര്‍ത്തകളെക്കുറിച്ച്‌ സംസാരിക്കുകയാണ് സിന്ധാര്‍ഥ്. അമ്മയെ കുറിച്ച്‌ വന്ന വ്യാജ വാര്‍ത്തകളോട് ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ ശ്രീകണ്ഠന്‍ നായരോട് സംസാരിക്കവെ […]

​ധ്യാൻ​ ​ശ്രീ​നി​വാ​സ​നെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ നവാഗതനായ അ​നി​ൽ​ ​ലാ​ൽ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്രം ​ചീ​നാ​ ​ട്രോ​ഫി​യുടെ ചിത്രീകരണം തുറവൂരിൽ ആരംഭിച്ചു. പ്രസിഡൻഷ്യൽ മൂവീസ് ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, വർക്കേഴ്സ് ടാക്കീസ് എന്നീ ബാനറുകളിൽ അനൂപ് മോഹൻ, ആഷ്ലിൻ ജോയ് എന്നിവർ ചേർന്നാണ് ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ ചിത്രം നിർമ്മിക്കുന്നത്. പുതുമുഖം ദേവിക രമേഷ് ആണ് ചിത്രത്തിലെ നായിക. ഒരു ഗ്രാമത്തിൽ ബോർമ്മ നടത്തി ജീവിക്കുന്ന ഒരു സാധാരണക്കാരനായ യുവാവിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങൾ […]

error: Content is protected !!