‘കേരളത്തിലുള്ള എല്ലാവരും ഷാജിയെന്ന് പേരിടണം’; മേരാ നാം ഷാജി ട്രെയിലര്‍

ഫിലിം ഡസ്ക്
Friday, March 8, 2019

കട്ടപ്പനയിലെ ഹൃതിക്ക് റോഷന്‍ എന്ന ചിത്രത്തിന് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ‘മേരാ നാം ഷാജി’യുടെ ട്രെയിലര്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി ഫേസ്ബുക്കിലൂടെ പുറത്തിറക്കി. ബിജു മേനോൻ, ബൈജു, ആസിഫ് അലി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മേരാ നാം ഷാജി നാദിര്‍ഷായുടെ പതിവ് ഹാസ്യശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

അമർ അക്ബർ അന്തോണിക്കും കട്ടപ്പനയിലെ ഋത്വിക് റോഷനും ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് മേരാ നാം ഷാജി. ബി. രാകേഷ് നിർമിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ദിലീപ് പൊന്നൻ ആണ്. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം. ദിലീപ് പൊന്നൻ, ഷാനി ഖാദർ എന്നിവരാണ് കഥ. ജോൺ കുട്ടി എഡിറ്റിംങ്ങും എമിൽ മുഹമ്മദ് സംഗീതവും നിർവഹിക്കും.

×