/sathyam/media/post_attachments/566IKim7BeylgRRQo6Ih.jpg)
പാലക്കാട്: പുനർ നിർമാണത്തിന് വേണ്ടി പൊളിച്ചിട്ട പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡിന്റെ നിർമാണം ഇതുവരെയും തുടങ്ങാത്തതിൽ പ്രതിഷേധിച്ചു് “മൂന്നാം ശ്രാദ്ധ ബലി” നടത്തി വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ കമ്മിറ്റി വേറിട്ടൊരു സമരത്തിന് നേതൃത്വം നൽകി. മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്തു നടന്ന ശ്രാദ്ധ ബലി കർമത്തിന് ജില്ലാ വർക്കിംഗ് പ്രസിഡന്റ് സുധാകരൻ പ്ലാക്കാട്ട് കാർമികത്വം വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ പ്രതിഷേധത്തെ സമരത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. നിർമാണ പ്രവർത്തികൾക്കുള്ള രൂപരേഖ പോലും തായ്യാറാക്കാത്ത നഗരസഭ, നഗരത്തിലെയും ജില്ലയിലെ ജനങ്ങളുടെയും ക്ഷമ പരീക്ഷിക്കുയാണെന്നു അഭിപ്രായപ്പെട്ടു.
ബസ് സ്റ്റാൻഡ് പുനർ നിർമാണത്തിനായി സ്ഥലം എംപിയും എംഎൽഎയും തങ്ങളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും മതിയായ തുക അനുവദിക്കാം എന്ന് വാഗ്‌ദാനം നൽകിയിട്ടും രാഷ്ട്രീയ കാരണങ്ങളാൽ നഗരസഭ അതിനു തയ്യാറാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ബസ് സ്റ്റാൻഡുമായി ബന്ധപ്പെട്ട് ജീവിക്കുന്ന കച്ചവടക്കാരുടെയും, ചുമട്ടു തൊഴിലാളികൾ, ഓട്ടോറിക്ഷാ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ ഉൾപ്പെടെയുള്ളവരുടെ ജീവിതം വഴിമുട്ടിയിരിക്കയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് സി വി സതീഷ് നേതൃത്വം നൽകിയ പ്രതിഷേധത്തിൽ നേതാക്കളായ കെ ആർ ശരരാജ്, ഹരിദാസ് മച്ചിങ്ങൽ, സി നിഖിൽ, നാസർ ഹുസൈൻ, ജവഹർ രാജ്, ഹക്കീം കൽമണ്ഡപം, രാമകൃഷ്ണൻ, സന്തോഷ് കുമാർ, ജലാൽ തങ്ങൾ എന്നിവർ പങ്കെടുത്തു.