കുട്ടികളടക്കമുള്ളവരുടെ മുന്നില്‍ യുവാവിനെ വെട്ടിനുറുക്കി

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

ചെന്നൈ: ബാസ്കറ്റ് ബോൾ കോർട്ടിലെ വൈരാഗ്യം അവസാനിച്ചത് അരും കൊലയിൽ. തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് 35കരനെ നാലംഗസംഘം പട്ടാപ്പകൽ സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും മുന്നിലിട്ട് വെട്ടിനുറുക്കിയത്. മഹേഷ് എന്ന 35 കാരനാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.

Advertisment

ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിൽ പോയി മടങ്ങും വഴിയായിരുന്നു ആക്രമണം. വിദേശ നിർമിത വടിവാളടക്കമുള്ള മാരകായുധങ്ങളുമായി കാത്തു നിന്ന സംഘം മഹേഷിന് നേരെ ചാടി വീണു. ഒഴിഞ്ഞ് മറി ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ സംഘം ഓടിച്ചിട്ട് ആക്രമിച്ചു.

അക്രമികളിൽ നിന്നും രക്ഷപ്പെടാൻ ഒരു ഹോട്ടലിൽ കയറിയ മഹേഷിനെ സംഘം വെട്ടിവീഴ്ത്തി. നിലത്ത് വീണതോടെ വളഞ്ഞിട്ട് ആക്രമിച്ചു. ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന കുട്ടികളടക്കമുള്ളവരുടെ മുന്നിൽ വെച്ചായതിരുന്നു അരുംകൊല. യുവാവിന്റെ മരണം ഉറപ്പാക്കിയ ശേഷമാണ് സംഘം പിരിഞ്ഞുപോയത്.

ആക്രമണം കണ്ട് ഞെട്ടിയ നാട്ടുകാർ പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മഹേഷ് മരിച്ചിരുന്നു. അക്രമി സംഘത്തെ ക്കുറിച്ച് സൂചനയുണ്ടെന്നും. വർഷങ്ങൾക്ക് മുന്പ് ബാസ്കറ്റ് ബോൾ മത്സരത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്നുള്ള വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം.

Advertisment