New Update
റിയാദ് : എം ഇ എസ്സ് റിയാദ് ഘടകത്തിന്റെ നേതൃത്വത്തിൽ കുടുംബങ്ങളെയും കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ചരിത്ര പ്രധാന പ്രദേശങ്ങൾ ഉൾപ്പെടുത്തി വിനോദ വിജ്ഞാന യാത്ര സംഘടിപ്പിച്ചു.
Advertisment
ഏകദേശം അൻപതോളം പേർ അടങ്ങുന്ന ടീം ആയിരുന്നു യാത്ര യിൽ പങ്കെടുത്തതു്. രാവിലെ 7.30 ന് യാത്ര തിരിച്ച് രാത്രി 10 മണിയോടെ റിയാദിൽ തിരികെയെത്തി. യാത്രയിലുടനീളം വിവിധ തരത്തിലുള്ള വൈജ്ഞാനിക മൽസരങ്ങൾ ഉൾപ്പെടുത്തി വളരെ മനോഹരമായ വിനോദയാത്രയായിരുന്നു സംഘടി പ്പിച്ചത്.
രാവിലെ 7.30 മണിക്ക് തിരിച്ച ടീം 10 മണിയോടു കൂടി മറാത്തി ലെത്തുകയും അറബ് ലോകത്തെ കവിയും സാഹിത്യകാ രനുമായ ഇമ്രൂൽ ഖൈസിന്റെ ചരിത്ര സ്മാരകവും, ഖാലിദ് ബിൻ വലീദിന്റെ ചരിത്ര സ്മാരകവും,പുരാതന കിണറും ശേഷം ഖസബി
ലെ ഉപ്പ് പാടവും തുടർന്ന് ഷാക്കിറയിലെ മനോഹര ഹിൽ പാർക്കും വിസിറ്റ് ചെയ്ത് മനോഹാരിത വൈജ്ഞാനിക മത്സരങ്ങൾ നടത്തി സംഘം തിരികെ റിയാദിലെത്തി. യാത്രയിലെ ചടങ്ങുകൾ വൈസ് പ്രസിഡന്റ് മുഹമ്മദ് ഇക്ബാൽ ഉത്ഘാ ടനം ചെയ്തു. യതി മുഹമ്മദ് മത്സരങ്ങൾക്ക് നേതൃത്വം നൽകി.
നിസാർ അഹമ്മദ്, സത്താർ കായംകുളം, സാജിത് ആലപ്പുഴ, സലീം പള്ളിയിൽ, മുഹമ്മദ് ഖാൻ, ഫൈസൽ ചൂനാട്, മുജീബ് മൂത്താട്ട്, ഖാദർ ഖുറാബി, നസീർ ഹനീഫ, ഷാജു മുക്കം, സലീം കണ്ണൂർ ,സലാം കരുനാഗപ്പള്ളി, നാസർ ഒതായി,നജ്മാ നിസാർ, മോളി മുജീബ് ന.സെക്രട്ടറി സൈനുൽ ആബിദ് ടൂർ , ട്രഷറർ ഫൈസൽ പൂനൂർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
ജ