/sathyam/media/post_attachments/CEgNh88o0hSKGy13rnyu.jpg)
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തിന്റെ ഔദ്യോഗീകാ പ്രസിദ്ധീകരണമായ 'മെസഞ്ചര്‍' ദിനാചരണം ആഗസ്റ്റ് 22ന് നടക്കുമെന്ന് ഭദ്രാസനം അറിയിച്ചു.
ഇതിന്റെ ഭാഗമായി ആഗസ്റ്റ് 1 മുതല്‍ സെപ്റ്റംബര്‍ 30 വരെ മെസഞ്ചര്‍ വരിക്കാരെ ചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഭദ്രാസനം രൂപം നല്‍കി. ഭദ്രാസനത്തിലെ എല്ലാ ഇടവകകളിലേയും ഭവനങ്ങളില്‍ 'മെസഞ്ചറിന്റെ' പ്രതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടു മാസം നീണ്ടു നില്‍ക്കുന്ന മാസാചരണത്തിന് ഭദ്രാസനം പ്രെമോട്ടര്‍മാരുടെ സേവനം അഭ്യര്‍ത്ഥിക്കുന്നത്. ഈ ദിവസങ്ങളില്‍ ഓരോ ഇടവകകകളും സന്ദര്‍ശിച്ചു. മെസഞ്ചര്‍ വരിക്കാരാകുന്നതിന്റെ പ്രാധാന്യം പ്രൊമോട്ടര്‍മാരും വികാരിമാരും ഇടവക ജനങ്ങളെ അറിയിക്കും.
/sathyam/media/post_attachments/AlAGDTUEW4U3BdQ644FN.jpg)
മെസഞ്ചറിന്റെ ആയുഷ്‌ക്കാല വരിസംഖ്യ 300 ഡോളറായിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്.
മാര്‍ത്തോമാ മെത്രാപോലീത്താ ഭദ്രാസന എപ്പിസ്‌ക്കോപ്പാ എന്നിവരുടെ സന്ദേശങ്ങളും, ഭദ്രാസന ഇടവകകളിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും, കാലോചിത വിഷയങ്ങളെകുറിച്ചുള്ള ലേഖനങ്ങളും, ബൈബിള്‍ പഠനവുമാണ് മെസഞ്ചറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
കഴിഞ്ഞ നാല്പതുവര്‍ഷമായി മെസഞ്ചറിന് ഇടവക ജനങ്ങള്‍ നല്‍കിയിരുന്ന സഹകരണം തുടര്‍ന്നും ഉണ്ടാകണമെന്നും, പുതിയതായി മെസഞ്ചറിന്റെ വരിക്കാരാകുന്നതു പ്രത്യേകം താല്‍പര്യമെടുക്കണമെന്നും ഭദ്രാസന എപ്പിസ്‌ക്കോപ്പാ റൈറ്റ് റവ.ഡോ.ഐസക്ക് മാര്‍ ഫിലിക്ലനിയോസ് മാര്‍ത്തോമാ സംഭാഗംങ്ങളോട് അഭ്യര്‍ത്ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us