ഇത് മെസ്സിയുടെ കാലം; ബിബിസിയുടെ 2022ലെ ലോക കായിക താരമായി മെസ്സി

New Update

publive-image

Advertisment

ലണ്ടൻ: ലോകകപ്പ് വിജയത്തിന് പിന്നാലെ മെസ്സിയെ തേടി മറ്റൊരു നേട്ടം കൂടി. ബിബിസിയുടെ 2022ലെ ലോക കായിക താരമായി ലയണൽ മെസ്സിയെ തെരഞ്ഞെടുത്തു. ലോകകപ്പിലെയുൾപ്പെടെ പ്രകടനങ്ങൾ കണക്കിലെടുത്ത് ആണ് അം​ഗീകാരം. കരിയറിൽ ഇതുവരെ 793 ​ഗോളുകളാണ് മെസ്സി സ്വന്തമാക്കിയിട്ടുളളത്.

ഒരോ വർഷവും ലോക വേദിയിൽ ഏറ്റവും ശ്രദ്ധേയമായ കായിക നേട്ടം സ്വന്തമാക്കുന്നവർക്ക് ബിബിസി നൽകുന്ന അം​ഗീകാരമാണിത്. ഖത്തർ ലോകകപ്പിൽ മാൻ ഓഫ് ദി മാച്ചും, മാൻ ഓഫ് ദി ടൂർണമെന്റും മെസ്സിയായിരുന്നു. ​ഗോൾഡൻ ബോളും മെസ്സി സ്വന്തമാക്കിയിരുന്നു. ലോകകപ്പ് ഫൈനലില്‍ നേടിയ രണ്ട് ഗോളുകളടക്കം എഴ് ഗോളുകളാണ് മെസ്സി നേടിയത്. ലയണല്‍ മെസ്സിയുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ രാത്രിക്കായിരുന്നു ഇന്നലെ ലോകം സാക്ഷ്യം വഹിച്ചത്.

16 വര്‍ഷത്തോളം അദ്ദേഹത്തിന്റെ ഉറക്കം കെടുത്തിയിരുന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായി. ഫുട്‌ബോള്‍ ലോകത്ത് സാധ്യമായതെല്ലാം വെട്ടിപ്പിടിച്ചിട്ടും ഒരു ലോകകിരീടമില്ല എന്ന വിമര്‍ശനത്തിന്റെ ആയുസ്സ് ഇന്നലെ അവസാനിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് അർജന്റീന ലോകകപ്പ് കിരീടം ചൂടിയത്

Advertisment