ഒരു ലോകകപ്പ് കൂടി താൻ കളിക്കില്ലെന്ന് ആവർത്തിച്ച് ലയണൽ മെസ്സി ആവർത്തിച്ചു. അർജന്റീനക്കായി താൻ കളിക്കുന്ന അവസാന ലോകകപ്പ് ആയിരിക്കും ഖത്തർ ലോകകപ്പ് എന്ന് മെസ്സി നേരത്തെ പറഞ്ഞിരുന്നു. ഖത്തർ ലോകകപ്പ് ജയത്തോടെ താൻ തൃപ്തനായെന്നും മെസ്സി പറഞ്ഞു.
“ഞാൻ നേരത്തെ പറഞ്ഞതുപോലെ, അടുത്ത ലോകകപ്പിൽ പങ്കെടുക്കുമെന്ന് ഞാൻ കരുതുന്നില്ല. അതിനെക്കുറിച്ച് ഞാൻ എന്റെ മനസ്സ് മാറ്റിയിട്ടില്ല. ലോകകപ്പ് കാണാൻ ഞാൻ അവിടെ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ ഞാൻ പങ്കെടുക്കാൻ പോകുന്നില്ല.” മെസ്സി പറഞ്ഞു.
“ലോകകപ്പ് നേടിയതിന് ശേഷം, ഞാൻ ഉണ്ടാക്കിയ കരിയറിൽ ഞാൻ സംതൃപ്തനും നന്ദിയുള്ളവനുമാണ്, ഇതാണ് എനിക്ക് ഏറ്റവും പ്രധാനപ്പെട്ടത്.” മെസ്സി കൂട്ടിച്ചേർത്തു.
ലോകകപ്പ് ആണ് തന്നെ സംബന്ധിച്ചെടുത്തോളം തനിക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടം എന്നും മെസ്സി പറഞ്ഞു. മെസ്സി ഒരു ലോകകപ്പ് കൂടെ കളിക്കണം എന്ന് ആഗ്രഹിക്കുന്ന മെസ്സി ആരാധകർക്ക് നിരാശ നൽകുന്നതാണ് മെസ്സിയുടെ പുതിയ പ്രസ്താവന.