കുവൈറ്റില്‍ ഇന്ന് പകല്‍ ചൂടുള്ള കാലാവസ്ഥയെന്ന് റിപ്പോര്‍ട്ട്‌

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, March 14, 2021

കുവൈറ്റ്: കുവൈറ്റില്‍ ഇന്ന് പകല്‍ ചൂടുള്ള കാലാവസ്ഥയാകുമെന്നും വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 8-30 കി.മി വേഗതയില്‍ കാറ്റ് വീശുമെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗം.

അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. രാത്രിയില്‍ തണുത്ത കാലാവസ്ഥ അനുഭവപ്പെടും. പകല്‍ 25 ഡിഗ്രി ചൂടും രാത്രിയില്‍ 8 ഡിഗ്രി ചൂടുമാണ് പ്രതീക്ഷിക്കുന്നത്.

×