ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തില്‍ ഫൊക്കാന അനുശോചിച്ചു

New Update

ന്യൂയോര്‍ക്ക്: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും കേരളത്തിലെ സാമൂഹ്യ-സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിദ്ധ്യവുമായിരുന്ന ജോസഫ് മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തില്‍ ഫൊക്കാന അഗാധ ദുഃഖം രേഖപ്പെടുത്തി.

Advertisment

publive-image

മലയാളക്കരയിലെ ആദ്ധ്യാത്മീക നേതാക്കളില്‍ പാണ്ഡിത്യം കൊണ്ടും, ശക്തമായ പ്രതികരണശേഷി കൊണ്ടും ശ്രദ്ധയാകര്‍ഷിച്ച മഹാ വ്യക്തിത്വത്തിനുടമയെയാണ് നമുക്ക് നഷ്ടപ്പെട്ടതെന്ന് ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍, സെക്രട്ടറി ടോമി കൊക്കാട്, എക്സിക്യുട്ടീവ്‌ വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, മറ്റു ഫൊക്കാന നേതാക്കളായ എബ്രഹാം കളത്തില്‍, ഡോ. സുജ ജോസ്, ഷീല ജോസഫ്, ലൈസി അലക്സ്, പ്രസാദ്‌ ജോണ്‍, ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി വിനോദ് കെയാര്‍കെ, അലോഷ്യസ് അലക്സ്, എറിക്ക് മാത്യു, അനില്‍കുമാര്‍ പിള്ള, ജോര്‍ജ്ജ് ഓലിക്കല്‍ എന്നിവര്‍ അനുസ്മരിച്ചു.

methrapolitha
Advertisment