ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൗര്യ ദൗത്യമായ ആദിത്യ എല്‍1 അതിന്റെ ലക്ഷ്യ സ്ഥാനമായ ലഗ്രാഞ്ച് പോയിന്റ് 1ലേക്കുള്ള യാത്ര തുടരുകയാണ്. പേടകം നാളെ പുലര്‍ച്ചെ ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തില്‍ നിന്നും മാറി പുതിയ ഭ്രമണപഥത്തിലേക്ക് കയറും.
പുലര്‍ച്ചെ 2 മണിക്കാണ് ഒന്നാം ലഗ്രാഞ്ച് ബിന്ദുവിലേക്കുള്ള യാത്രക്ക് തുടക്കമിടുന്ന ട്രാന്‍സ് ലഗ്രാഞ്ചിയന്‍ പോയിന്റ് 1 ഇന്‍സേര്‍ഷന്‍(ടിഎല്‍ 1) നടക്കുകയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സണ്‍-എര്‍ത്ത് ലഗ്രാഞ്ച് പോയിന്റ് 1 (L1) യിലേക്കുള്ള അതിന്റെ 110 ദിവസത്തെ യാത്രയുടെ തുടക്കമാണിത്. ക്രൂയ്സ് ഫേസ് എന്നാണ് ഈ ഘട്ടത്തെ അറിയപ്പെടുന്നത്. ഭൂമിയെ ചുറ്റിപ്പറ്റിയുള്ള നാല് ഭ്രമണപഥം ഉയര്‍ത്തല്‍ പ്രക്രിയ പേടകം വിജയകരമായി പൂര്‍ത്തിയാക്കി.