ബംഗളൂരു: ഇന്ത്യയുടെ സൂര്യ ദൗത്യമായ ആദിത്യ എല്‍ 1 ഭൂമിയുടെ സ്വാധീന വലയം പിന്നിട്ടതായി ഐഎസ്ആര്‍ഒ.
പേടകം ഇതുവരെ 9.2 ലക്ഷം കിലോമീറ്റര്‍ പിന്നിട്ടിട്ടുണ്ടെന്നും ഭൂമിക്കും സൂര്യനുമിടയിലുള്ള ഒന്നാം ലെഗ്രാഞ്ചെ ബിന്ദുവായ പോയിന്റ് എല്‍1 ലേക്കുള്ള യാത്ര തുടരുകയാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
തുടര്‍ച്ചയായ രണ്ടാം തവണയാണ് ഭൂമിയുടെ സ്വാധീനവലയത്തിന് പുറത്ത് പേടകം അയക്കുന്നതില്‍ ഐഎസ്ആര്‍ഒ വിജയിക്കുന്നത്. ബഹിരാകാശത്ത് ഇന്ത്യ തുടര്‍ച്ചയായി വിജയക്കൊടി പാറിക്കുന്നതിനിടെയാണ് പുതിയ വാര്‍ത്തയെത്തിയിരിക്കുന്നത്.
ആദിത്യ-എല്‍1 ഭൂമിക്കും സൂര്യനും ഇടയിലുള്ള ലാറേഞ്ച് പോയിന്റ് 1-ലേക്ക് നീങ്ങിയതായി സെപ്റ്റംബര്‍ 19-ന് ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു. അതിന്റെ ട്രാന്‍സ് ലഗ്രാന്‍ജിയന്‍ പോയിന്റ് 1 ഇന്‍സെര്‍ഷന്‍ ചെയ്തു. ഇനി 110 ദിവസം മാത്രമാണ് പേടകത്തിന് ബഹിരാകാശത്ത് സഞ്ചരിക്കാനുള്ളത്. ഇതിന് ശേഷം മാത്രമേ എല്‍1 പോയിന്റില്‍ എത്തുകയുള്ളൂ.