ബെംഗ്‌ളൂരു: സ്വർണം അടിവസ്ത്രത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച കേസിൽ മൂന്ന് യുവതികൾ പിടിയിൽ. ചെന്നൈ സ്വദേശികളായ യുവതികളാണ് പിടിയിലായത്. 3.3 കോടി രൂപ വിലമതിക്കുന്ന 5.2 കിലോ സ്വർണമാണ് യുവതികളിൽ നിന്ന് പിടികൂടിയത്. ദുബായിൽ നിന്ന് ബെംഗളൂരുവിലേക്ക് എമിറേറ്റ്‌സ് വിമാനത്തിൽ എത്തിയ യുവതികളാണ് പിടിയിലായത്.
പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെടുത്തത്. സ്വകാര്യ കമ്പനിയിൽ ജോലി ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് യുവതികൾ ചെന്നൈയിൽ നിന്ന് ദുബായിലെത്തിയത്. എന്നാൽ കമ്പനി തങ്ങളെ കമ്പളിപ്പിച്ചതാണെന്നും സ്വർണം കടത്തിയില്ലെങ്കിൽ മടക്കയാത്രയുടെ വിമാന ടിക്കറ്റ് നൽകില്ലെന്നും കമ്പനി ഭീഷണിപ്പെടുത്തിയതിനാലാണ് സ്വർണം കടത്തിയതെന്നുമാണ് യുവതികളുടെ വാദം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.