New Update
/sathyam/media/media_files/gkCQCX2Eqa0JSOvvZMBQ.jpg)
ബംഗളൂരു: കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും സഹോദരങ്ങളെയും സോഷ്യല്‍ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയയാള്‍ അറസ്റ്റില്‍.
Advertisment
രഞ്ജിത്ത് ആര്‍.എം എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 'ഡി.കെ സഹോദരങ്ങളെ കൊല്ലൂ' എന്നാണ് ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ജയനഗര്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ശരത്തിന്റെ പരാതിയിലാണ് പൊലീസ് നടപടി.
രഞ്ജിത്ത് നേരത്തെയും അപകീര്‍ത്തികരമായ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ടെന്ന് പരാതിയില്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ സഹോദരങ്ങള്‍, മുസ്ലീം സമുദായം എന്നിവര്‍ക്കെതിരെ ഇയാള്‍ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്.
''കോണ്‍ഗ്രസിനെ പുറത്താക്കുക'' എന്ന തലക്കെട്ടില്‍ പ്രകോപനപരമായ ഉള്ളടക്കം പ്രചരിപ്പിച്ചതായും പരാതിയില്‍ പറയുന്നു.