ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ ഒരു സ്ത്രീയും രണ്ട് കുട്ടികളുമടക്കം ഏഴ് പേര്‍ മരിച്ചു. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. തീര്‍ത്ഥാടക സംഘം സഞ്ചരിച്ചിരുന്ന കാര്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. തിരുവണ്ണാമലയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്ന കര്‍ണാടകയില്‍ നിന്നുള്ള എട്ടംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ ഏഴ് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു.
ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. അപകടത്തില്‍ പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി, ഇപ്പോള്‍ ചികിത്സയിലാണ്. ട്രക്ക് ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഡ്രൈവറെ കണ്ടെത്താന്‍ അധികൃതര്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.