എ.ആര്‍.റഹ്‌മാന്‍ സംഗീത നിശയില്‍ അനുവദിച്ചതിലും ഇരട്ടി ടിക്കറ്റ് വില്‍പന നടത്തി: സംഘാടകര്‍ക്കെതിരെ താംബരം പൊലീസ് കേസെടുത്തു

New Update
rahman

ചെന്നൈ: എ.ആര്‍.റഹ്‌മാന്‍ സംഗീത നിശയില്‍ അനുവദിച്ചതിലും ഇരട്ടി ടിക്കറ്റ് വില്‍പന നടത്തിയെന്ന പരാതിയില്‍ സംഘാടകര്‍ക്കെതിരെ താംബരം പൊലീസ് കേസെടുത്തു.  

Advertisment

കഴിഞ്ഞ 10നു നടന്ന 'മറക്കുമാ നെഞ്ചം' എന്ന പരിപാടി സംഘടിപ്പിച്ച എസിടിസി ഈവന്റ്‌സിനെതിരെയാണു കേസ്. അനധികൃത ടിക്കറ്റ് വില്‍പന വഴി ഗതാഗത തടസ്സം, സ്ത്രീകള്‍ക്കെതിരെ അതിക്രമം എന്നിവ ഉള്‍പ്പെടെ നടന്നിരുന്നു. 

വേണ്ടത്ര സൗകര്യങ്ങളൊരുക്കാതെയാണു പരിപാടി സംഘടിപ്പിച്ചതെന്നും പരാതി ഉയര്‍ന്നിരുന്നു. ഒട്ടേറെ പരാതികളെത്തിയതോടെ ഡിജിപി ശങ്കര്‍ ജീവാളാണു നടപടിക്കു നിര്‍ദേശം നല്‍കിയത്.

 താംബരം കമ്മിഷണര്‍ എ.അമല്‍രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. 20,000 ടിക്കറ്റ് മാത്രം വില്‍ക്കാന്‍ അനുവാദമുണ്ടായിരിക്കെ 40000ലേറെ ടിക്കറ്റ് വിറ്റെന്നും കണ്ടെത്തിയിരുന്നു.

Advertisment