എ.ആര്‍.റഹ്‌മാന്‍ സംഗീത നിശയില്‍ അനുവദീയമായതിലും ഇരട്ടിയിലേറെ ടിക്കറ്റുകള്‍ അനധികൃതമായി വിറ്റു: 20,000 കാണികള്‍ക്കു മാത്രം അനുമതി നല്‍കിയിരുന്ന പരിപാടിയില്‍ 21000 ടിക്കറ്റുകള്‍ കൂടി അധികമായി വിറ്റെന്നു പൊലീസ്

New Update
rahman

ചെന്നൈ: സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് കമ്പനി സംഘടിപ്പിച്ച എ.ആര്‍.റഹ്‌മാന്‍ സംഗീത നിശയില്‍ അനുവദീയമായതിലും ഇരട്ടിയിലേറെ ടിക്കറ്റുകള്‍ അനധികൃതമായി വിറ്റെന്നു പൊലീസ് കണ്ടെത്തി.

Advertisment

20,000 കാണികള്‍ക്കു മാത്രം അനുമതി നല്‍കിയിരുന്ന പരിപാടിയില്‍ 21000 ടിക്കറ്റുകള്‍ അധികമായി വിറ്റെന്നു പൊലീസ് പറഞ്ഞു.

20,000 ടിക്കറ്റുകള്‍ക്ക് മാത്രം അനുമതി ലഭിച്ചപ്പോള്‍ എങ്ങനെയാണ് 41,000 ടിക്കറ്റുകള്‍ വരെ വിറ്റതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. സംഘാടകര്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്. 

കഴിഞ്ഞ 10ന് ഇസിആറില്‍ നടന്ന പരിപാടിക്ക് 45,000ലധികം പേരെത്തിയെന്നാണു കണക്ക്. വേണ്ടത്ര സുരക്ഷാ ജീവനക്കാരെയും നിയോഗിച്ചിരുന്നില്ല. പണം നല്‍കി ടിക്കറ്റെടുത്ത പലരും മണിക്കൂറുകളോളം അകത്തു കടക്കാനാകാതെ വലഞ്ഞു.

മുഖ്യമന്ത്രിയുടെ വാഹനം ഉള്‍പ്പെടെ ഗതാഗതക്കുരുക്കില്‍പ്പെട്ടു. ഇതോടെയാണു പൊലീസ് അന്വേഷണം തുടങ്ങിയത്. അതേസമയം, വീഴ്ച പൂര്‍ണമായും ഏറ്റെടുക്കുന്നതായി സമ്മതിച്ച് ഇവന്റ് മാനേജ്‌മെന്റ് കമ്പനി രംഗത്തെത്തി.

Advertisment