New Update
/sathyam/media/media_files/tqDI5w5MWC6hDlHP7MBN.jpg)
ചെന്നൈ: തമിഴ്‌നാട്ടിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് 3 മരണം. തിരുപ്പൂർ ജില്ലയിലെ കമ്മ്യൂണിറ്റി ഹാളിന്റെ മേൽക്കൂരയാണ് തിങ്കളാഴ്ചത്തെ മഴയിൽ തകർന്നത്.
Advertisment
ബസ് കാത്തുനിൽക്കുന്നതിനിടെ മഴ നനയാതിരിക്കാൻ ഹാളിൽ കയറി നിന്നവരാണ് അപകടത്തിൽപ്പെട്ടത്.
മുരളി, മണികണ്ഠൻ, ഗൗതം എന്നിവരാണ് മരിച്ചത്. സ്ഥലത്തുണ്ടായിരുന്നവർ ഇവരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത് സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.