ചെന്നൈ: ഹോട്ടലിൽ നിന്ന് കോഴിയിറച്ചിയും ചോറും കഴിച്ച 26 തൊഴിലാളികൾ ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ ഒരു സ്വകാര്യ നിർമ്മാണ യൂണിറ്റിലെ 26 തൊഴിലാളികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഇവരെ കൃഷ്ണഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ഹോട്ടലിൽ റെയ്ഡ് നടത്തി സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഹോട്ടൽ ഉടമയെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു.
ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലിൽ റെയ്ഡ് നടത്തിയെങ്കിലും ഭക്ഷണത്തിൽ മായം കലർന്നിട്ടില്ലെന്ന് തെളിഞ്ഞു. എന്നിരുന്നാലും, ഹോട്ടലിൽ നിന്ന് അയച്ച സാമ്പിളുകളിൾ നെഗറ്റീവ് ആണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ വെങ്കിടേഷ് വ്യക്തമാക്കി. ഫലം നെഗറ്റീവായതിനാൽ ഈ 26 തൊഴിലാളികളും മറ്റെന്തെങ്കിലും കഴിച്ചതാവാം വിഷബാധയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.