/sathyam/media/media_files/WGVi2NplL2YQAKxXPbEi.png)
ചെന്നൈ: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ യാത്രക്കാരൻ മരണപ്പെട്ടതോടെ മൃതദേഹത്തിനൊപ്പം മറ്റ് യാത്രക്കാർ സഞ്ചരിച്ചത് 600 കിലോമീറ്ററോളം. ചെന്നൈയിൽ നിന്ന് ഹസ്രത് നിസാമുദ്ദീനിലേക്ക് പോകുകയായിരുന്ന തമിഴ്നാട് സമ്പർക്ക് ക്രാന്തി എക്സ്പ്രസിലായിരുന്നു സംഭവം. റെയിൽവേ അധികൃതർക്ക് നിരവധി തവണ വിവരം നൽകിയെങ്കിലും ഉത്തർപ്രദേശിലെ ഝാൻസിയിലെത്തിയെ ശേഷമാണ് അധികാരികളെത്തി മൃതദേഹം നീക്കം ചെയ്തത്. മൃതദേഹം റെയിൽവേ പൊലീസെത്തി ശേഖരിച്ച ശേഷം പോസ്റ്റമാർട്ടത്തിന് കൈമാറി.
ചെന്നൈയിൽ ജോലി ചെയ്ത് വരികയായിരുന്ന യു.പി സ്വദേശി രാംജീത് യാദവ് ആണ് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ മരണപ്പെട്ടത്. ശാരീരിക അസ്വസ്ഥതകൾ നേരിട്ടിരുന്ന രാംജീത് സഹോദരിയുടെ ഭർത്താവിനൊപ്പം ബാന്ദയിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ട്രെയിൻ നാഗ്പൂരിലെതത്തിയപ്പോഴാണ് രാംജീതിന്റെ ആരോഗ്യനില വശളായത്. പിന്നാലെ മരണപ്പെടുകയായിരുന്നു. മറ്റ് യാത്രക്കാർ പലതവണ റെയിൽവേയിൽ വിവരമറിയിച്ചെങ്കിലും ആരും എത്തിയില്ലെന്നും ഒടുവിൽ ഝാൻസി സ്റ്റേഷനിൽ എത്തിയപ്പോഴാണ് മൃതദേഹം സ്വീകരിക്കാനെത്തിയതെന്നും സഹോദരിയുടെ ഭർത്താവ് ഗോവർധൻ പറഞ്ഞു.